കെ റെയില്‍; പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

കെ റെയില്‍ പദ്ധതിയില്‍ നിന്നും ഇനി പിന്നോട്ടില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കോണ്‍ഗ്രസ് എം പി ശശി തരൂര്‍ പറഞ്ഞത് കേരളത്തിന്റെ പൊതു വികാരമാണെന്നും മറ്റ് കോണ്‍ഗ്രസ് നേതാക്കളെ പോലെ നിഷേധാത്മക സമീപനം തരൂരിന് ഇല്ലെന്നും കോടിയേരി പറഞ്ഞു.

കോണ്‍ഗ്രസ് തന്നെ കൊണ്ടുവന്ന പദ്ധതി ആണിത്. എന്നാല്‍ എല്‍ഡിഎഫ് പദ്ധതി നടപ്പാക്കുന്നതില്‍ ആണ് കോണ്‍ഗ്രസിന് എതിര്‍പ്പെന്നും മുന്നണിയില്‍ പ്രശ്‌നം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

prp

Leave a Reply

*