തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല.
തീവ്രവാദത്തോടൊപ്പം വിഘടന വാദവും കേരളത്തില്‍ ശക്തിപ്രാപിക്കുന്നതായി ശശികല പറഞ്ഞു.
‘ഇന്ത്യന്‍ റെയില്‍വേയുടെയും, ഭാരത് ടെലഫോണിന്റെയും സ്ഥാനത്ത് കേരളത്തില്‍ കെ റെയിലും കെ ഫോണും വന്നു കഴിഞ്ഞു. ഇനി കെ വെള്ളവും കെ വെളിച്ചവും ഉടനെ നമുക്ക് പ്രതീക്ഷിക്കാം. കേരളം ഭാരതത്തിന്റെ ഭാഗമല്ലെന്ന തോന്നല്‍ ഇവിടുത്തെ ഭരണക്കാര്‍ സൃഷ്ടിക്കുകയാണ്’, അവര്‍ വ്യക്തമാക്കി.
അതേസമയം, ഹിന്ദുക്കള്‍ പാര്ശ്വവത്കരിക്കപ്പെട്ടിരിക്കുന്നുവെന്നും, പ്രശ്നങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഹിന്ദു ഒന്നിക്കുന്നതെന്നും അഭിപ്രായപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റും ചലച്ചിത്ര സംവിധായകനുമായ വിജി തമ്ബി രംഗത്തെത്തിയിട്ടുണ്ട്.

