കെ ജയരാമന്‍ നമ്ബൂതിരി ശബരിമല മേല്‍ശാന്തി. കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശിയാണ്. കണ്ണൂര്‍ ചൊവ്വ അമ്ബലത്തിലെ മേല്‍ശാന്തിയാണ്.
വൃശ്ചികം ഒന്നിന് സ്ഥാനം ഏറ്റെടുക്കും. ഹരിഹരന്‍ നമ്ബൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുത്തു. വൈക്കം സദേശിയാണ്.
ഇതിനിടെ അഭിമാനവും സന്തോഷവുമെന്ന് ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട ജയരാമന്‍ നമ്ബൂതിരി പ്രതികരിച്ചു. വലിയ നിയോഗമാണ് ലഭിച്ചതെന്നും സുതാര്യമായ തെരഞ്ഞെടുപ്പ് എന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
തന്ത്രി കണ്ഠര് രാജീവര്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍, ദേവസ്വം കമ്മിഷണര്‍ ബി.എസ്.പ്രകാശ്, നിരീക്ഷകന്‍ ജസ്റ്റിസ് ഭാസ്കരന്‍, സ്പെഷല്‍ കമ്മിഷണര്‍ എം.മനോജ്, എന്നിവരുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പു നടന്നത്. പന്തളം കൊട്ടാരത്തിലെ കൃത്തികേശ് വര്‍മ ശബരിമലയിലെയും പൗര്‍ണമി ജി. വര്‍മ മാളികപ്പുറത്തെയും മേല്‍ശാന്തിയെ കണ്ടെത്താനുള്ള കുറിയെടുത്തു.

