
കൊച്ചി: ഇന്ധന വില പ്രിഷേധത്തിനിടെ സിനിമാ താരം ജോജു ജോര്‍ജ്ജിന്റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസിനെ കുടുക്കി പോലീസ്.
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കടുത്ത നിയമമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. സമരത്തിനെതിരെ പ്രതിഷേധവുമായെത്തിയ നടന്റെ കാര്‍ പ്രവര്‍ത്തകര്‍ തകര്‍ക്കുകയായിരുന്നുവെന്നാണ് പരാതി.
പ്രവര്‍ത്തകര്‍ക്കെതിരെ സ്വകാര്യ സ്വത്ത് സംരക്ഷണം നഷ്ടപരിഹാര നിയമപ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്ത ജോജുവിന്റെ കാറിന് 1.15 കോടിയാണ് വില. ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സമരവുമായി ബന്ധപ്പെട്ട് നടന്ന അക്രമത്തില്‍ സ്വകാര്യ സ്വത്ത് നഷ്ടപരിഹാര നിയമം ചുമത്തുന്നത്.
ജോജുവിനെ എങ്ങനെയെങ്കിലും കുടുക്കാന്‍ കോണ്‍ഗ്രസ് | Oneindia Malayalam
1
ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ ജില്ലയിലെ പ്രധാന കോണ്‍ഗ്രസ് നേതാക്കളാണ് പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ നേതാക്കളെ പോലീസ് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനായിരുന്നു തീരുമാനമെങ്കിലും കീഴടങ്ങുന്നതാണ് ഉചിതമെന്ന നിയമപോദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നേതാക്കള്‍ പോലീസിനു മുന്‍പാകെ ഹാജരായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍കൊപ്പം പ്രകടനമായാണ് നേതാക്കള്‍ സ്റ്റേഷനില്‍ ഹാജരാകാനെത്തിയത്. അതേസമയം ജോജുവിന്റെ സുത്തുക്കള്‍ വഴി പ്രശ്നത്തിന് അനുരഞ്ജന ശ്രമം നടത്താന്‍ ശ്രമിച്ചുവെങ്കിലും അത് പാളുകയായിരുന്നു.
സ്വര്‍ണ്ണക്കടത്ത് : കേസുകള്‍ നിയമപരമായി നേരിടുമെന്ന് സ്വപ്ന സുരേഷ്; ആദ്യ പ്രതികരണം ഇങ്ങനെ…
2
പൊതുമുതല്‍ സംരക്ഷണ നിയമത്തിനു സമാനമായ നിയമമാണ് കേരള പ്രിവന്‍ഷന്‍ ഓഫ് ഡാമേജ് ടു പ്രൈവറ്റ് പ്രോപ്പര്‍ട്ടി ആന്റ് പേയ്മെന്റ് ഓഫ് കോംപന്‍സേഷന്‍ ആക്ട് (കെപിഡിപിപിപി – 2019). കുറ്റം തെളിഞ്ഞാല്‍ അഞ്ച് വര്‍ഷം വരെ തടവും പിഴയും അനുഭവിക്കേണ്ടി വരുമെന്നും പൊട്ടിത്തെറി, തീപിടുത്തം തുടങ്ങിയവ വഴിയാണ് നാശനഷ്ടം ഉണ്ടാകുന്നതെങ്കില്‍ ശിക്ഷ പത്ത് വര്‍ഷം കഠിനതടവായി ഉയരുകയും കൂടെ തടവും അനുഭവിക്കേണ്ടി വരും. ഈ കുറ്റം ചുമത്തി ജാമ്യം ലഭിക്കണമെങ്കില്‍ ജാമ്യ വ്യവസ്തകള്‍ കര്‍ശനമാണ്. കോടുപാട് സംഭവിച്ച സ്വത്തിന്റെ വിലയില്‍ പകുതിയില്‍ കുറയാത്ത തുക കോടതിയുടെ മുന്‍പാകെ ബാങ്ക് ഗ്യാരണ്ടിയായും തുല്യതുകയ്ക്ക് രണ്ടാളുടെ ഉറപ്പും ബോണ്ടും നല്‍കണമെന്നാണ് നിയമം. കൂടാതെ പൊലീസിന്റെ അനുമതി കൂടി ലഭിക്കുകയും വേണം. ഒന്നേകാല്‍ കോടിയോളം രൂപ എക്സ് ഷോറൂം വിലയുള്ള വാഹനത്തിന് ആറു ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് കണക്കുകള്‍.
3
കൊച്ചിയില്‍ വൈറ്റില മേല്പാലത്തില് ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ വഴി തടയല്‍ സമരമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. വൈറ്റിലയില്‍ നിന്നും പാലാരിവട്ടം വരെ അരമണിക്കൂറോളമാണ് ഗതാഗത തടസം രൂപപ്പെട്ടത്. ഇത് ചോദ്യംചെയ്താണ് നടന് ജോജു രംഗത്തെത്തിയത്. മറ്റ് വണ്ടികളില്‍ രോഗികളുള്പ്പെടെയുണ്ടെന്നും സമരം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്നും പറഞ്ഞായിരുന്നു ജോജു രംഗത്തെത്തിയത്. തുടര്‍ന്ന് പ്രവര്‍ത്തകരും നടനും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. പൊലീസെത്തി മറ്റ് വാഹനങ്ങള്‍ കടത്തിവിടാന്‍ ആരംഭിക്കുകയായിരുന്നു. എന്നാല്‍ പ്രവര്‍ത്തകര്‍ ജോജുവിന്റെ കാര്‍ തടഞ്ഞ് വെക്കുകയും ചെയ്തു. തുടര്‍ന്ന് കാറിന്റെ പുറകിലെ ചില്ല് തകര്‍ക്കുകയായിരുന്നു. കാറിന്റെ ചില്ല് തകര്‍ത്തതില്‍ എട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ രണ്ട് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബാക്കിയുള്ളവര്‍ കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
4
റോഡ് തടഞ്ഞ സംഭവത്തില്‍ 30 പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ജോജുവിന്റെ സുഹൃത്തുക്കള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ജോജുവിനെതിരെ വീണ്ടും ആക്ഷേപമുന്നയിച്ചപ്പോഴാണ് ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പിനും ജോജു തയ്യാറല്ലെന്ന് അറിയിച്ചത്. സമരവുമായി മുന്നോട്ട് പോകുമെന്നും ജോജു മനപൂര്‍വം പ്രകേപനം സൃഷ്ടിച്ചതാണെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് ഷിയാസ് പറഞ്ഞിരുന്നു. പരസ്പര വിട്ടു വീഴ്ചയില്‍ ഖേദം അറിയിച്ച് കേസില്‍ നിന്ന് പിന്മാറുക എന്നതിനായിരുന്നു ഇരുവരും നീക്കം നടത്തിയത്.
5
എറണാകുളത്തെ കോണ്‍ഗ്രസ് നേതാക്കളും ജോജു ജോര്‍ജ്ജിന്റെ സുഹൃത്തുക്കളും ഇക്കാര്യത്തില്‍ ധാരണയായെങ്കിലും കെ സുധാകരന് ഉള്‍പ്പടെ മുതിര്‍ന്ന നേതാക്കള്‍ ജോജുവിനെതിരെ വിമര്‍ശനം കടുപ്പിക്കുകയായിരുന്നു. പിന്നീട് സമൂഹമാധ്യമങ്ങളില്‍ നിന്നടക്കം അക്കൗണ്ടുകള്‍ താത്കാലികമായി റദ്ദാക്കി പരസ്യപ്രസ്താവനകള്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു ജോജു ചെയ്തത്. സിപിഎം ഗൂഡാലോചനയാണ് സമവായ നീക്കങ്ങള്‍ക്ക് തിരിച്ചടിയായെന്ന ആരോപണമാണ് കേണ്‍ഗ്രസ് ഉന്നയിക്കുന്നത്. ജോജുവിനെതിരെ കേസ് എടുക്കാത്തതില്‍ മഹിള കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ സമരപരിപാടികളും നടത്തും. ഇതിന്റെ ഭാഗമായി നാളെ മരട് പൊലീസ് സ്റ്റേഷന് മാര്‍ച്ചും സംഘടിപ്പിക്കുന്നുണ്ട്.
6
അതേസമയം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയും ഗതാഗതം തടഞ്ഞും സര്‍ക്കാര്‍ ഓഫീസുകള്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയുമുള്ള സിനിമ ചിത്രീകരണം എറണാകുളം ജില്ലയില്‍ അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. ഇത്തരത്തില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാക്കുന്ന രീതിയിലുള്ള സിനിമയുടെ ചിത്രീകരണം തടയുമെന്നും യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി അറിയിച്ചിരുന്നു. ലൊക്കേഷനുകളില്‍ ബൗണ്‍സര്‍മാരെയും ഗുണ്ടകളെയും അണിനിരത്തിയാണ് പലയിടത്തും ഷൂട്ടിംഗ് നടത്തുന്നത്. ഇവര്‍ ജനങ്ങളെ ആട്ടിയകറ്റുകയാണ്. ചോദ്യം ചെയ്താല്‍ മര്‍ദനമടക്കം നേരിടേണ്ടി വരുന്ന സാഹചര്യവുമുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

