മുട്ടം: ജില്ലയിലെ പാതയോരങ്ങളില്‍നിന്ന് 10 ദിവസത്തിനകം നീക്കം ചെയ്യേണ്ടത് 3000 ത്തോളം കൊടിമരങ്ങള്‍. അനധികൃതമായി പൊതു ഇടങ്ങളില്‍ സ്ഥാപിച്ച കൊടിമരങ്ങളാണ് ഹൈകോടതി ഉത്തരവിനെത്തുടര്‍ന്ന് നീക്കം ചെയ്യേണ്ടത്.
സംസ്ഥാനത്തെ പൊതു ഇടങ്ങളില്‍ എത്ര കൊടിമരങ്ങള്‍ നില്ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈകോടതി കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം നടത്തിയ കണക്കെടുപ്പിലാണ് 52 പഞ്ചായത്തുകളിലായി 2662 കൊടിമരങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയത്. തൊടുപുഴ, കട്ടപ്പന നഗരഭകളിലെ കണക്കെടുപ്പ് ആരംഭിച്ചിട്ടില്ല. ഇതുകൂടി ആകുമ്ബോള്‍ 3000 ത്തിലെത്തുമെന്നാണ് കരുതുന്നത്. പന്തളത്തെ മന്നം ആയുര്‍വേദ കോഓപറേറ്റിവ് മെഡിക്കല്‍ കോളജിനു മുന്നിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിമരങ്ങള്‍ നീക്കം ചെയ്യാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോളജ് മാനേജ്മന്‍െറ് നല്കിയ ഹരജിയെത്തുടര്‍ന്നാണ് ഹൈകോടതിയുടെ ഉത്തരവ്. പഴയവ നീക്കം ചെയ്യുകയും പുതിയവ സ്ഥാപിക്കാതിരാക്കാന് സര്‍ക്കാര്‍ ശ്രദ്ധിക്കുകയും ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. റോഡിന്‍െറ ഓരങ്ങളില്‍ നില്ക്കുന്ന കൊടിമരങ്ങളും ഫ്ലക്സ് ബോര്‍ഡുകളും മൂലം പലവിധ അപകടങ്ങളും ഉണ്ടാകുന്നതായി കോടതി മാസങ്ങള്‍ക്ക് മുന്നെ വിലയിരുത്തുകയും അവ നീക്കം ചെയ്യണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

