കോഴിക്കോട് : കോഴിക്കോട് വിവിധ ജ്വല്ലറികളിലേക്ക് മതിയായ രേഖകളില്ലാതെ വില്‍പ്പനക്കായി കൊണ്ടുവന്ന രണ്ട് കിലോഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കോഴിക്കോട് ഇന്റലിജന്‍സ് സ്ക്വാഡ്-1 പിടികൂടി.
രണ്ടു വ്യത്യസ്ത കേസുകളില്‍ നിന്നായി 94,31,336 മൂല്യമുള്ള സ്വര്‍ണ്ണാഭരങ്ങള്‍ക്ക് ജി എസ് ടി യിലെ 129 ആം വകുപ്പ് പ്രകാരം 6,60,194 രൂപ നികുതിയും പെനാല്ടിയുമായി ഈടാക്കി.
ഫിറോസ് കാട്ടില്‍ (ജോയിന്റ് കമ്മീഷണര്‍, ഇന്റലിജന്‍സ്), എം ദിനേശ് കുമാര്‍ (ഡെപ്യൂട്ടി കമ്മീഷണര്‍, ഇന്റെലിജെന്‍സ്) എന്നിവരുടെ നിര്‍ദേശപ്രകാരം ഇന്റലിജന്‍സ് ഓഫീസര്‍ കെ കൃഷ്ണകുമാര്‍, അസിസ്റ്റന്റ് ടാക്സ് ഓഫീസര്‍മാരായ ദിനേശന്, വി വി സന്തോഷ് കുമാര്‍ ജീവനക്കാരനായ ഷൈജു എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം പിടിച്ചത്.

