പോലീസ്‌ ജീപ്പ്‌ നിയന്ത്രണംവിട്ട്‌ വൈദ്യുതി പോസ്‌റ്റില്‍ ഇടിച്ച്‌ അപകടം

മറയൂര്‍: കോടതിയില്‍ പോയി തിരിച്ചു വരുംവഴി പോലീസ്‌ ജീപ്പ്‌ മറയൂരിന്‌ സമീപം വാഗുവരയില്‍ നിയന്ത്രണംവിട്ടു വൈദ്യുതി പോസ്‌റ്റിലിടിച്ച്‌ നിന്നു.

അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ഇന്നലെ രാവിലെ എട്ടിനായിരുന്നു അപകടം.
കഴിഞ്ഞ ദിവസം ചട്ട മൂന്നാറില്‍ അയല്‍വാസികള്‍ തമ്മില്‍ ഉണ്ടായ ആക്രമണ കേസില്‍ പ്രതികളെ അറസ്‌റ്റ്‌ ചെയ്‌ത്‌ പീരുമേട്‌ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌ത ശേഷം തിരിച്ച്‌ മറയൂരിലേക്ക്‌ വരും വഴിയാണ്‌ അപകടമുണ്ടായത്‌.
ജീപ്പില്‍ സി.പി.ഒമാരായ വിന്‍സെന്റ്‌, ആസാദ്‌, ജിനു എന്നിവരാണുണ്ടായിരുന്നത്‌. മറയൂര്‍ മൂന്നാര്‍ റോഡില്‍ വാഗുവരയില്‍ യാത്രയ്‌ക്കിടെ റോഡിനു കുറുകേ മുള്ളന്‍പന്നി പോകുന്നതുകണ്ട്‌ ജീപ്പ്‌ വെട്ടിച്ചു മാറ്റുന്നതിനിടെയാണ്‌ നിയന്ത്രണം തെറ്റി 33 കെ.വി. വൈദ്യുതി പോസ്‌റ്റിലിടിച്ച്‌ നിന്നത്‌.

prp

Leave a Reply

*