ജനപക്ഷം പാര്‍ട്ടിയുടെ മുന്നണി പ്രവേശനം; തീരുമാനം ഒരാഴ്‌ച്ചയ്ക്കുള്ളിലെന്ന് പിസി ജോര്‍ജ് എംഎല്‍എ

തിരുവനന്തപുരം: ജനപക്ഷം പാര്‍ട്ടിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച്‌ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് പിസി ജോര്‍ജ് എംഎല്‍എ. പല മുന്നണികളുമായും ചര്‍ച്ചകളുണ്ട്. യുഡിഎഫിനാണ് കൂടുതല്‍ മുന്‍ഗണന നല്‍കുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. മുന്നണി പ്രവേശനമോ സഹകരണമോ എന്നത് ചര്‍ച്ചചെയ്ത് തീരുമാനിക്കും.

നിലവില്‍ പല വാര്‍ഡുകളിലും ജനപക്ഷം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂരിപക്ഷമുള്ള 100 ശതമാനം വിജയസാധ്യതയുള്ള സീറ്റുകളില്‍ പ്രഖ്യാപിക്കപ്പെട്ടവര്‍തന്നെ മത്സരിക്കും. അത്തരം സീറ്റുകള്‍ ഏത് സാഹചര്യത്തിലും വിട്ടുനല്‍കില്ലെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.

prp

Leave a Reply

*