ശ്രീനഗര്‍ : ജമ്മുകശ്മീര്‍ ശ്രീനഗറിലെ സംഗം സര്‍ക്കാര്‍ സ്‌കൂളില്‍ ഭീകരാക്രമണം. രണ്ട് അധ്യാപകരെ ഭീകരര്‍ വെടിവെച്ച് കൊന്നു. സ്‌കൂളിലെ പ്രിന്‍സിപ്പളായ സതീന്ദര്‍ കൗര്‍, അധ്യാപകനായ ദീപക് ചാന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്.
പ്രദേശത്ത് ഭീകരരെ കണ്ടെത്തുന്നതിനായി സൈന്യം തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. രാവിലെ സ്‌കൂളില്‍ എത്തിയതായിരുന്നു ഇവര്‍. കഴിഞ്ഞ മൂന്ന് ദിവസത്തിവിടെ മൂന്ന് പേരാണ് ഇവിടെ കൊല്ലപ്പെടുന്നത്. കഴിഞ്ഞ ദിവസം കശ്മീരി പണ്ഡിറ്റായ ഒരു മെഡിക്കല്‍ ഷോപ്പ് ഉടമ കൊല്ലപ്പെട്ടിരുന്നു. അന്ന് തന്നെ രാത്രി വഴിയോര കച്ചവടക്കാരനേയും മറ്റൊരാളെയും ഭീകരര്‍ വെടിവെച്ച് കൊന്നിരുന്നു.

