ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി; ഹ്യൂം ഈ സീസണില്‍ കളിക്കില്ല

കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി. ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയിലെ പ്രധാന പ്രതീക്ഷ ആയിരുന്ന ലെയ്ന്‍ ഹ്യൂം ഇനി ഈ സീസണില്‍ കളിക്കില്ല.

എഫ് സി പൂനെ സിറ്റിക്കെതിരായ മത്സരത്തില്‍ ഇയാന്‍ ഹ്യൂമിന് പരിക്കേറ്റിരുന്നു. ആ പരിക്ക് സാരമുള്ളതാണെന്നും അതുകൊണ്ട് തന്നെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഇയാന്‍ ഹ്യൂമിന് കളിക്കാനാകില്ല എന്നും കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് അറിയിച്ചു.

സീസന്‍ തുടക്കത്തിലും ഇയാം ഹ്യൂം പരിക്ക് കാരണം വലഞ്ഞിരുന്നു. പക്ഷെ ഫിറ്റ്നെസ് വീണ്ടെടുത്ത ശേഷം മികച്ച പ്രകടനമായിരുന്നു ഹ്യൂം ബ്ലാസ്റ്റേഴ്സിനായി നടത്തിയത്.

View image on Twitter

നേരത്തെ ഉഗാണ്ടന്‍ താരം കിസിറ്റോയും പരിക്ക് കാരണം സീസണ്‍ നഷ്ടമാകുന്ന അവസ്ഥയില്‍ ആയിരുന്നു. ഹ്യൂം കൂടി പുറത്തേക്ക് പോകുന്നത് കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടി ആകും.

 

 

prp

Related posts

Leave a Reply

*