ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹ കേസ്​ റദ്ദാക്കാനാവില്ലെന്ന്​ ഹൈകോടതി

കൊച്ചി: ഐഷ സുല്‍ത്താനക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കേസ്​ ഇപ്പോള്‍ റദ്ദാക്കാനാകില്ലെന്ന്​ ഹൈകോടതി. കേസിന്‍റെ അന്വേഷണം​ പ്രാരംഭഘട്ടത്തിലാണെന്ന്​ കോടതി നിരീക്ഷിച്ചു. കേസില്‍ അന്വേഷണം പുരോഗമിച്ചതിന്​ ശേഷം മാത്രമേ റദ്ദാക്കുന്നത്​ സംബന്ധിച്ച്‌​ തീരുമാനമെടുക്കുവെന്നും കോടതി വ്യക്​തമാക്കി.

അതേസമയം, കേസിനെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ലക്ഷദ്വീപ്​ പൊലീസിനോട്​ കോടതി നിര്‍ദേശിച്ചിട്ടുണ്ട്​. ഐഷ സുല്‍ത്താനയെ വിവിധ ദിവസങ്ങളിലായി ​െപാലീസ്​ മണിക്കൂറുകള്‍ ചോദ്യം ചെയ്​തിരുന്നു. ഈ ചോദ്യം ചെയ്യലില്‍ നിന്ന്​ ലഭിച്ച വിവരങ്ങളാണ്​ കോടതിക്ക്​ കൈമാറേണ്ടത്​. ഇതു കൂടി പരിഗണിച്ചാവും കേസ്​ റദ്ദാക്കണോയെന്നതില്‍ അന്തിമ തീരുമാനം എടുക്കുക.

തന്‍റെ വിമര്‍ശനങ്ങള്‍ ഒരു തരത്തിലുമുള്ള കലാപങ്ങള്‍ക്ക്​ വഴിവെച്ചിട്ടില്ലെന്ന ഐഷ സുല്‍ത്താന കോടതിയില്‍ നല്‍കിയ ഹരജിയില്‍ വ്യക്​തമാക്കിയിരുന്നു. സര്‍ക്കാറിനെതിരായ വിമര്‍ശനങ്ങളില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കുന്നത്​ നിയമത്തിന്‍റെ ദുരുപയോഗമാണ്​. ഈ പശ്​ചാത്തലത്തില്‍ കേസ്​ നിലനില്‍ക്കില്ലെന്നും ഐഷയുടെ ഹരജിയില്‍ പറഞ്ഞിരുന്നു.

prp

Leave a Reply

*