സെപ്റ്റംബര്‍ 7 ന് ആപ്പിള്‍ ഐഫോണ്‍ 14 സീരീസ് ലോഞ്ച് ചെയ്തതോടെ ഇന്ത്യയില്‍ ഐഫോണ്‍ 12, ഐഫോണ്‍ 13 എന്നിവയുടെ വില കമ്ബനി കുറച്ചു.
ഐഫോണ്‍ 11 നിര്‍ത്തലാക്കുകയും ചെയ്തു.
ആപ്പിള്‍ ഐഫോണ്‍ 14 സീരീസ്, ആപ്പിള്‍ വാച്ച് സീരീസ് 8, സെക്കന്‍ഡ് ജനറേഷന് എയര്‍പോഡ്സ് പ്രോ എന്നിവയാണ് ആപ്പിള്‍ അവതരിപ്പിച്ചത്. ആപ്പിള്‍ ഐഫോണ്‍ 14 ന്റെ ഇന്ത്യയിലെ വില 79,900 രൂപയാണ്, ഐഫോണ്‍ 13 ന്റെ ലോഞ്ച് വിലയുടെ അതേ തുക.
അതേസമയം, കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ 13 ന്റെ അടിസ്ഥാന 128ജി.ബി. സ്റ്റോറേജ് മോഡല്‍ നിലവില്‍ ഇന്ത്യയില്‍ 69,900 രൂപയ്ക്ക് ലഭ്യമാണ്. അടുത്ത ആഴ്ച വരാനിരിക്കുന്ന ഫ്ലിപ്കാര്‍ട്ടിന്റെയും ആമസോണിന്റെയും ഫെസ്റ്റിവ് സെയിലില്‍ ഐഫോണ്‍ 13ന് വന്‍ കിഴിവാണ് പ്രതീക്ഷിക്കുന്നത്. 10,000 രൂപ വരെ കിഴിവാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ ആപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ട്രേഡ്-ഇന്‍ ഫീച്ചര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് വില വീണ്ടും കുറയ്ക്കാനാകും.
മറുവശത്ത്, ഐഫോണ്‍ 12 ന്റെ വില 79,900 രൂപയില്‍ നിന്ന് 59,990 രൂപയായി കുറഞ്ഞു. ആമസോണില്‍ ഐഫോണ്‍ 12 ന്റെ വില കുറവാണ്, കൂടാതെ വരാനിരിക്കുന്ന ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍ വില്‍പ്പന സമയത്ത് കൂടുതല്‍ കിഴിവുകള്‍ പ്രതീക്ഷിക്കാം.
ഐഫോണ്‍ 12 മിനി, ഐഫോണ്‍ 13 മിനി എന്നിവ ആപ്പിള്‍ ഉപേക്ഷിച്ചു. ‘മിനി’ മോഡല്‍ ഇല്ലാതെ ആപ്പിളിന്റെ ആദ്യ സീരീസാണ് ഐഫോണ്‍ 14. പകരം വലിയ സ്ക്രീനോടുകൂടിയ ഐഫോണ്‍ 14 പ്ലസ് ആണ് കമ്ബനി അവതരിപ്പിച്ചിരിക്കുന്നത്.

