കൊച്ചി: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും നോട്ടീസ് അയയ്ക്കാനൊരുങ്ങി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം. യൂണിടാക് കമ്ബനി ഉടമ സന്തോഷ് ഈപ്പന്‍, സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനു സമ്മാനിച്ച മൊബൈല്‍ ഫോണില്‍ വിനോദിനി ബാലകൃഷ്ണന്റെ പേരില്‍ എടുത്ത സിംകാര്‍ഡ് ഉപയോഗിച്ചത് കണ്ടെത്തിയിരുന്നു.
ഇതേത്തുടര്‍ന്നാണ് ഇവരോട് ഇന്ന് രാവിലെ 11ന് കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണറേറ്റില്‍ ചോദ്യംചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ വിനോദിനി ഹാജരാകാത്ത സാഹചര്യത്തിലാണ് വീണ്ടും നോട്ടിസ് അയയ്ക്കുന്നത്.

