ഇന്ത്യയിലെ റെയില്‍ ഗതാഗതം ജനുവരി മുതല്‍ മുഴുവന്‍ സര്‍വീസുകളും പുനരാരംഭിക്കും

രാജ്യത്തെ ട്രെയിന്‍ ഗതാഗതം ജനുവരി മുതല്‍ പഴയ പടിയിലേക്ക്. ആദ്യ ഘട്ടത്തില്‍ പകുതി സര്‍വീസുകള്‍ പുനരാരംഭിക്കും. രണ്ട് മാസത്തിനുള്ളില്‍ മുഴുവന്‍ സര്‍വീസുകളും പുനരാരംഭിക്കും. ഡിസംബറില്‍ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഉണ്ടാകുമെന്ന് റെയില്‍വേ വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അന്തിമാനുമതിയ്ക്ക് വിധേയമായാണ് സര്‍വീസുകള്‍ നടത്തുക. കൊവിഡ് പശ്ചാത്തലത്തില്‍ ട്രെയിന്‍ അടക്കമുള്ള ഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് ഘട്ടം ഘട്ടമായി റെയില്‍വേ ഗതാഗതം പുനഃസ്ഥാപിച്ചിരുന്നുവെങ്കിലും പൂര്‍വസ്ഥിതിയിലേക്ക് മാറിയിരുന്നില്ല. ഇതാണ് നിലവില്‍ പരിഹരിക്കുന്നത്.

prp

Leave a Reply

*