
ഡല്‍ഹി: ഇന്ത്യയുടെ 74ാമത് സ്വാതന്ത്ര്യദിന ആഘോഷത്തില്‍ ലോകരാജ്യങ്ങളും പങ്കാളികളായിരുന്നു. ഇന്ത്യയോടുള്ള ആദര സൂചകമായി അമേരിക്കയും കാനഡയുമടക്കമുള്ള രാഷ്ട്രങ്ങള്‍ സ്വാതന്ത്ര്യദിനാശംസകള്‍ നേരുകയും അവരുടെ രാജ്യത്ത് ഇന്ത്യന്‍ പതാക പ്രമുഖ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇന്ത്യയുമായി ഉറ്റസൗഹൃദ ബന്ധം പുലര്‍ത്തുന്നതിന് തെളിവായാണ് മറ്റ് രാജ്യങ്ങളും ആഘോഷത്തില്‍ പങ്കുചേര്‍ന്നത്.
സോഷ്യല്‍ മീഡിയയില്‍ മിക്ക ഫോര്‍വേര്‍ഡ് സന്ദേശങ്ങളിലും ത്രിവര്‍ണ പതാകയുടെ ചിത്രം ആധിപത്യം പുലര്‍ത്തി. ലോകത്തിലെ നിരവധി ലാന്‍ഡ്മാര്‍ക്കുകളില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിക്കൊണ്ട് ആശംസകളറിയിച്ചു
