
ഇന്ത്യ – ചൈന അതിര്‍ത്തിയിലെ സേനാ പിന്മാറ്റം നിലച്ച സ്ഥിതിയില്‍. പാങ്കോങ് സോ, ദപ്സാങ് എന്നീ മേഖലകളില്‍ നിന്നും പിന്‍വാങ്ങാന്‍ ചൈന തയ്യാറായിട്ടില്ല. വര്‍ക്കിംഗ് മെക്കാനിസം ഫോര്‍ കണ്സള്ട്ടേഷന് ആന്റ് കോര്‍ഡിനേഷന്‍ യോഗത്തിലും കാര്യമായ പുരോഗതിയുണ്ടായില്ല.
ഇന്ത്യ – ചൈന സമാധാന നടപടികളില്‍ ചര്‍ച്ചകള്‍ മാത്രമാണ് പുരോഗമിക്കുന്നത്. വര്‍ക്കിംഗ് മെക്കാനിസം ഫോര്‍ കണ്സള്ട്ടേഷന് ആന്റ് കോര്‍ഡിനേഷന്‍ നാല് തവണയും കമാന്‍ണ്ടര്‍ തല ചര്‍ച്ച അഞ്ച് തവണയും നടന്നു. ഇതിന് പുറമെ ഉന്നത ഉദ്യോഗസ്ഥതല ചര്‍ച്ച, സുരക്ഷ ഉപദേഷ്ടാക്കള്‍ തമ്മിലെ ചര്‍ച്ച എന്നിവയും നടന്നു.
എന്നാല്‍ അതിര്‍ത്തിയിലെ തന്ത്രപ്രധാന മേഖലകളില്‍ ഒരു മാറ്റവും കൊണ്ടുവരാനായില്ല. ആദ്യ ഘട്ട ചര്‍ച്ചക്ക് പിന്നാലെ ഗോഗ്ര, ഹോട്ട് പ്രിങ്സ് എന്നിവിടങ്ങളില്‍ നിന്നും ചൈന പിന്മാറിയിരുന്നു

