ആയുധ പ്രഹരശേഷി വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ നാവിക സേന

ആയുധ പ്രഹരശേഷി വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ നാവിക സേന. ഇതിനായി ദൂരപരിധി വര്‍ദ്ധിപ്പിച്ച കൂടുതല്‍ ബ്രഹ്മോസ് മിസൈലുകള്‍ സ്വന്തമാക്കും.450 കിലോ മീറ്റര്‍ അകലെയുള്ള ലക്ഷ്യം ഭേദിക്കാന്‍ ശേഷിയുള്ള 38 മിസൈലുകള്‍ വേണമെന്നാണ് നാവിക സേനയുടെ ആവശ്യം.

ഇതിനോടകം തന്നെ നിരവധി നാവിക സേന കപ്പലുകളില്‍ ബ്രഹ്മോസ് മിസൈലുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. വിശാഖ പട്ടണത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കപ്പലുകളില്‍ ഘടിപ്പിക്കുന്നതിനാണ് കൂടുതല്‍ മിസൈലുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്രയും മിസൈലുകള്‍ക്കായി 1,800 കോടി രൂപ ചിലവ് വരുമെന്നാണ് വിലയിരുത്തല്‍.

prp

Leave a Reply

*