ഇന്ത്യന്‍ സമ്ബദ്‍വ്യവസ്ഥ സ്ഥിരത കൈവരിച്ചുവെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്ബദ്‍വ്യവസ്ഥ ആഗസ്റ്റില്‍ സ്ഥിരത കൈവരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന പണപ്പെരുപ്പ നിരക്കിനിടയിലും സേവനമേഖലയിലെ ഡിമാന്‍ഡ് വര്‍ധിച്ചത് മുന്‍നിര്‍ത്തിയാണ് വിലയിരുത്തലുള്ളത്.

ബ്ലുംബെര്‍ഗാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ബ്ലുംബെര്‍ഗിന്റെ എട്ട് സൂചകങ്ങള്‍ പ്രകാരം ഇന്ത്യന്‍ സമ്ബദ്‍വ്യസ്ഥ സ്ഥിരത കൈവരിക്കുയാണ്. സാധനങ്ങളുടെ ആവശ്യകത, സേവനനികുതി പിരിവ്, തൊഴിലില്ലായ്മ നിരക്ക്, സാമ്ബത്തിക സ്ഥിതിയുടെ ഇന്‍ഡക്സ്, ഫാക്ടറിയും അടിസ്ഥാന സൗകര്യമേഖലയുടെ ഇന്‍ഡക്സ് എന്നിവ മുന്‍നിര്‍ത്തിയാണ് ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

3.2 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യന്‍ സമ്ബദ്‍വ്യവസ്ഥക്കായി 50 ശതമാനവും സംഭാവന ചെയ്യുന്നത് സേവന മേഖലയാണ്. സേവനമേഖലയില്‍ ഉയര്‍ച്ചയുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനൊപ്പം നികുതി വരുമാനം ഉയരുകയും വായ്പക്കുള്ള ആവശ്യകത വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, തൊഴിലില്ലായ്മ വര്‍ധിക്കുന്നതാണ് കഴിഞ്ഞ മാസത്തെ പ്രധാന വെല്ലുവിളി.

സമ്ബദ്‍വ്യവസ്ഥ സ്ഥിരത കൈവരിച്ചതിനാല്‍ വരും നാളുകളിലും പലിശനിരക്ക് ഉയര്‍ത്തുന്ന നടപടികളുമായി ആര്‍.ബി.ഐ മുന്നോട്ട് പോയേക്കാം. ഉയരുന്ന പണപ്പെരുപ്പത്തെ പിടിച്ചു നിര്‍ത്തുന്നതിനാണ് പലിശനിരക്ക് ഉയര്‍ത്തുന്നത്. ഈ വര്‍ഷം പലിശനിരക്കില്‍ 140 ബേസിക് പോയിന്റിന്റെ വര്‍ധനയാണ് ആര്‍.ബി.ഐ വരുത്തിയത്.

prp

Leave a Reply

*