ന്യൂഡല്‍ഹി: കൊറോണക്കാലത്തിന്റെ കെടുതികളെ അതിജീവിച്ച് മുന്നേറുന്ന ഇന്ത്യന്‍ സമ്ബദ്ഘടനയെ പ്രശംസിച്ച് അന്താരാഷ്‌ട്ര നാണയ നിധി.
‘ഇരുണ്ട ചക്രവാളത്തിലെ വെള്ളിവെളിച്ചം’ എന്നാണ് ഐ എം എഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ ഇന്ത്യയെ വിശേഷിപ്പിച്ചത്.
ഇരുണ്ട ചക്രവാളത്തിലെ വെള്ളിവെളിച്ചമാണ് ഇന്ത്യ. ദുരിതകാലത്തെ അതിജീവിച്ചും, അതിവേഗം വളരുന്ന സമ്ബദ്ഘടനയാണ് ഇന്ത്യയുടേത്. ഘടനാപരമായ പരിഷ്കരണങ്ങളാണ് ഇന്ത്യയുടെ പുരോഗതിക്ക് കാരണമെന്നും ഐ എം എഫ് വിലയിരുത്തി.
ആഗോള സമ്ബദ്ഘടന 25 ശതമാനം മാന്ദ്യം നേരിട്ടേക്കാമെന്നും ഐ എം എഫ് നിരീക്ഷിച്ചു. ആഗോള വളര്‍ച്ചാ നിരക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയായ രണ്ട് ശതമാനത്തില്‍ എത്തിയേക്കാമെന്നും ഐ എം എഫ് കണക്ക്കൂട്ടുന്നു.
ലോകത്തിലെ മൂന്നില്‍ രണ്ട് ഭാഗം രാജ്യങ്ങളും നെഗറ്റീവ് വളര്‍ച്ചയുടെ കെടുതികള്‍ അനുഭവിച്ചേക്കാം. ആഗോള സാമ്ബത്തിക മാന്ദ്യത്തെ അതിജീവിക്കുന്നതിന് വേണ്ടി ലോകരാജ്യങ്ങളുടെ കൂട്ടായ പ്രയത്നം അനിവാര്യമാണെന്നും ഐ എം എഫ് ഓര്‍മ്മിപ്പിച്ചു.
