ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്‍റെ വിജയം. 10 പന്ത് ബാക്കിനിൽക്കെ ന്യൂസീലൻഡ് കുറിച്ച 286
എന്ന വിജയലക്ഷ്യം വിരാട് കോഹ്‌ലിയും ധോണിയും അനായാസം മറികടന്നു. 134 പന്തുകളിൽനിന്ന് പുറത്താകാതെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 154 റണ്‍സെടുത്തു. ക്യാപ്റ്റൻ എം.എസ്.ധോണി 80 റൺസും എടുത്തു. ഈ കളിയോടുകൂടി ധോണി ഏറ്റവുമധികം സിക്സറുകൾ (196) നേടിയ ഇന്ത്യൻ താരമായി.സച്ചിന്‍റെ (195) നേട്ടത്തെയാണ് ധോണി മറികടന്നത്. ഏകദിന ക്രിക്കറ്റിൽ 9000 റൺസ് കടക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണ് എം.എസ്.ധോണി.


