കരുത്തിൽ നിന്ന് കരുത്തിലേക്ക് വളർന്ന് ഇന്ത്യ – യുഎസ് ബന്ധം; മോദി

ന്യൂഡൽഹി: യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ ഫോണിൽ വിളിച്ച് പുതുവത്സര ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ – യുഎസ് ബന്ധം കരുത്തിൽ നിന്ന് കരുത്തിലേക്ക് വളർന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വിശ്വാസം, പരസ്പര ബഹുമാനം, ധാരണ എന്നിവയിൽ അധിഷ്ഠിതമായ ഇന്ത്യ – യുഎസ് ബന്ധം കരുത്തിൽ നിന്ന് കരുത്തിലേക്ക് വളർന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രസിഡന്‍റ് ട്രംപിനും കുടുംബത്തിനും അമെരിക്കയിലെ ജനങ്ങൾക്കും നല്ല ആരോഗ്യവും സമൃദ്ധിയും വിജയവും ഉണ്ടായിരിക്കട്ടെ എന്ന് പ്രധാനമന്ത്രി ആശംസിച്ചുവെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കുന്നതിൽ കൈവരിച്ച സുപ്രധാന പുരോഗതി പ്രധാനമന്ത്രി എടുത്തു പറഞ്ഞു.

പരസ്പരം താൽപര്യമുള്ള എല്ലാ മേഖലകളിലും സഹകരണം വർധിപ്പിക്കുന്നതിന് പ്രസിഡന്‍റ് ട്രംപുമായി തുടർന്നും പ്രവർത്തിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായും പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യയിലെ ജനങ്ങൾക്ക് ട്രംപ് പുതുവത്സര ആശംസകൾ നൽകി.

courtsey content - news online
prp

Leave a Reply

*