സുരക്ഷയെ ബാധിക്കുന്ന ഏത് നീക്കത്തേയും ശക്തമായി നേരിടും; ഭീകരര്‍ക്ക് സഹായം നല്‍കുന്നത് പാക്കിസ്ഥാന്‍ നിര്‍ത്തണം, താക്കീത് നല്‍കി ഇന്ത്യ

ന്യൂദല്‍ഹി : അതിര്‍ത്തി വഴി തുടര്‍ച്ചയായുള്ള നുഴഞ്ഞുകയറ്റങ്ങളില്‍ പാക്കിസ്ഥാനെതിരെ രൂക്ഷ വിമശനവുമായി ഇന്ത്യ. ദല്‍ഹിയിലെ പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്.

ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന ഏത് നീക്കത്തേയും ശക്തമായി നേരിടുമെന്ന് പാക് ഹൈക്കമ്മിഷണര്‍ക്ക് ഇന്ത്യ താക്കീത് നല്‍കിയിട്ടുണ്ട്. അതിര്‍ത്തി വഴിയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം, നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ എന്നിവ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ പാക് ഹൈക്കമ്മിഷണറോട് പ്രതിഷേധം വ്യക്തമാക്കിയത്.

ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്ന പ്രവണത പാക്കിസ്ഥാന്‍ അവസാനിപ്പിക്കണം. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന ഏത് നീക്കത്തേയും ശക്തമായി തന്നെ നേരിടുമെന്നും ഇന്ത്യ താക്കീത് നല്‍കി.

കശ്മീരില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാല് ഭീകരരെ കഴിഞ്ഞ ദിവസം സുരക്ഷാ സൈന്യം വധിച്ചിരുന്നു. പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തോയ്ബ ഭീകരരെയാണ് സൈന്യം വകവരുത്തിയത്. ഇതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തിര യോഗം വിളിക്കുകയും സംഭവത്തെ അപലപിക്കുകയും ചെയ്തിരുന്നു

prp

Leave a Reply

*