ഇന്ത്യന്‍ ചാര വിമാനം വെടിവച്ചിട്ടതായി പാക് സൈന്യം; വാദം തള്ളി ഇന്ത്യ

ഇസ്ലാമാബാദ്: ഇന്ത്യന്‍ ചാര വിമാനം വെടിവച്ചിട്ടെന്ന അവകാശവാദവുമായി പാക് സൈന്യം. നിയന്ത്രണ രേഖയിലെ പാണ്ഡു മേഖലയില്‍ വെച്ചാണ് വ്യോമാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച്‌ വിമാനം വെടിവച്ചിട്ടതെന്നും അവശിഷ്ടങ്ങള്‍ പാകിസ്ഥാനിലേക്ക് പതിച്ചതായും പാക്സൈന്യം പ്രസ്താവനയില്‍ പറയുന്നു. നിയന്ത്രണ രേഖയില്‍ നിന്നും 200 മീറ്ററോളം പാകിസ്ഥാന്‍റെ ഭാഗത്തേക്ക് പ്രവേശിച്ചതായും ഇതിനാലാണ് ഇന്ത്യന്‍ സ്‌പൈയിങ് ക്വാഡ്‌കോപ്ടര്‍ വെടിവച്ചിട്ടതെന്നുമാണ് പാകിസ്ഥാന്‍റെ അവകാശവാദം. അതേസമയം, പാകിസ്ഥാന്‍റെ അവകാശ വാദത്തെ ഇന്ത്യ തള്ളി കളഞ്ഞു.

prp

Leave a Reply

*