ഇന്ത്യയുമായുള്ള ബന്ധം വഷളായി, പാമോയില്‍ കയറ്റുമതി കുത്തനെ ഇടിഞ്ഞു, എന്നിട്ടും കാശ്മീര്‍ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കാശ്‌മീര്‍ വിഷയത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്. കാശ്മീര്‍ പരാമര്‍ശം ഇന്ത്യയിലേയ്ക്കുള്ള പാമോയില്‍ കയറ്റുമതിയെ ബാധിച്ചതില്‍ ദുഃഖമുണ്ടെന്നും എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ മാപ്പ് പറയില്ലെന്നുമാണ് മഹാതിര്‍ മുഹമ്മദ് ട്വീറ്റ് ചെയ്തത്.

” എന്റെ വാക്കുകള്‍ മലേഷ്യയുടെ ഇന്ത്യയിലേയ്ക്കുള്ള പാമോയില്‍ കയറ്റുമതിയെ ബാധിച്ചതില്‍ ദുഃഖമുണ്ട്, പക്ഷെ ഞാന്‍ പറഞ്ഞ കാര്യത്തില്‍ മാപ്പ് പറയില്ല. ഇതുപോലുള്ള അനീതികള്‍ക്കെതിരെ തുറന്നു സംസാരിക്കുന്നതിന് ഇത്രയും വില കൊടുക്കണോ എന്ന് എനിക്ക് അറിയില്ല “- മഹാതിര്‍ മുഹമ്മദ് ട്വീറ്റ് ചെയ്തു.

കശ്മീര്‍ വിഷയത്തിലുള്ള തന്റെ വാക്കുകള്‍ ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധത്തെ ബാധിച്ചതായി മഹാതിര്‍ മുഹമ്മദ് സമ്മതിച്ചു. അതു മാറ്റിനിര്‍ത്തിയാല്‍ തന്റെ നേതൃത്വത്തില്‍ ഇന്ത്യയും മലേഷ്യയും തമ്മില്‍ നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 2019ല്‍ മലേഷ്യന്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

prp

Leave a Reply

*