
ബീജിങ്: 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചതിന് പിന്നാലെ ഇന്ത്യന്‍ പത്രസ്ഥാപനങ്ങളുടെ വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്ത് ചൈന. വി.പി.എന്‍ നെറ്റ്വര്‍ക്കിലൂടെയാണ് ചൈനയില്‍ പലയിടത്തും ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ വെബ്സൈറ്റുകള്‍ ലഭ്യമാകുന്നത്. അതേസമയം, ഐഫോണിലും ഡെസ്ക്ടോപ്പ് കമ്ബ്യൂട്ടറുകളിലും വി.പി.എന്‍ സേവനം ലഭ്യമാകുന്നില്ലെന്ന് പരാതിയുണ്ട്. ഇന്‍റര്‍നെറ്റില്‍ വ്യക്തികളുടെ നീക്കങ്ങള്‍ രഹസ്യമാക്കുന്നതിനുള്ള സംവിധാനമാണ് വി.പി.എന്‍ നെറ്റ്വര്‍ക്ക്. ഇന്‍റര്‍നെറ്റിന് നിയന്ത്രണങ്ങളുള്ള രാജ്യങ്ങളില്‍ വിവിധ വെബ്സൈറ്റുകള്‍ ഉപയോഗിക്കാന്‍ വി.പി.എന്‍ നെറ്റ്വര്‍ക്കാണ് ഉപയോഗിക്കുന്നത്.
