ഇന്ത്യക്ക് മുന്നില്‍ ചൈനീസ് പട്ടാളം മാത്രമല്ല, പ്രസിഡന്റും തോറ്റമ്ബി​; അതിനുളള കാരണം ഇതാണ്..

വാഷിംഗ്ടണ്‍: അതിര്‍ത്തിയില്‍ കടന്നുകയറാനുളള ചൈനീസ് ശ്രമങ്ങളെ ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയപ്പോള്‍ പൂര്‍ണ പരാജയമായത് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗാണ്. ഇന്ത്യക്കെതിരായ ആക്രമണങ്ങള്‍ എല്ലാം നേരിട്ട് ആസൂത്രണം ചെയ്തത് സി ജിന്‍പിംഗാണെന്നതുതന്നെ അതിന് കാരണം. ഈ പരാജയം അദ്ദേഹത്തിന്റെ ഇമേജിനെയും ബാധിച്ചിട്ടുണ്ടത്രേ. ഒരു അമേരിക്കന്‍ മാഗസിനായ ന്യൂസ് വീക്കാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയിലെ ‘ആക്രമണങ്ങളുടെ ശില്പി’ എന്നാണ് അദ്ദേഹത്തെ മാഗസിന്‍ വിശേഷിപ്പിക്കുന്നത്.

അതിര്‍ത്തിയില്‍ അപ്രതീക്ഷിത നീക്കം നടത്തി ഇന്ത്യക്ക് ഷോക്ക്‌ട്രീറ്റ്മെന്റ് നല്‍കാനായിരുന്നു സി ജിന്‍പിംഗിന്റെ ശ്രമം. ഇതിനായി പട്ടാളത്തിന് പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഇന്ത്യന്‍ സൈന്യത്തിനുമുന്നില്‍ ചൈനീസ് പട്ടാളം തോറ്റമ്ബുമെന്ന് അദ്ദേഹം ഒരിക്കലും കരുതിയതേ ഇല്ല. എല്ലാം തങ്ങള്‍ പ്രതീക്ഷിച്ചപോലെ വരുമെന്ന് കണക്കുകൂട്ടി. പക്ഷേ, ഇന്ത്യന്‍ സൈന്യത്തിലെ ചുണക്കുട്ടികള്‍ക്ക് മുന്നില്‍ സി ജിന്‍പിംഗിന്റെ നീക്കങ്ങള്‍ എല്ലാം തകര്‍ന്ന് തരിപ്പണമായി. ചൈനീസ് പട്ടാളം തോറ്റോടി.

അതിര്‍ത്തിയില്‍ ചൈനയുടെ വക പ്രകോപനങ്ങള്‍ പലപ്പോഴും ഉണ്ടാവുമായിരുന്നു. എന്നാല്‍ ജൂണ്‍ 15ന് നടന്ന ഗാല്‍വാന്‍ ആക്രമണത്തോടെയാണ് അതിന്റെ രൂപവും ഭാവവും മാറിയത്. ചൈനീസ് പട്ടാളത്തിന്റെ ആക്രമണത്തില്‍ നിരവധി ഇന്ത്യന്‍ ഭടന്മാര്‍ വീരമൃത്യുവരിച്ചു. അപ്രതീക്ഷിത നീക്കമായിരുന്നെങ്കിലും ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇന്ത്യന്‍ പ്രത്യാക്രമണത്തില്‍ അറുപതിലധികം ചൈനീസ് പട്ടാളക്കാര്‍ക്ക് ജീവന്‍ നഷ്ടമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ എത്ര സൈനികര്‍ മരിച്ചു എന്ന് പറയാന്‍പോലും ചൈന ഇതുവരെ തയ്യാറായിട്ടില്ല.

രാത്രിയുടെ മറപറ്റി ചുഷൂലില്‍ നുഴഞ്ഞുകയറാനുളള ചൈനയുടെ ശ്രമവും ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. അതിര്‍ത്തിപ്രശ്നത്തില്‍ ഇന്ത്യയെ കരിവാരിത്തേക്കാനായി ഇന്ത്യന്‍ സൈന്യം തങ്ങളുടെ പട്ടാളക്കാര്‍ക്ക് നേരേ വെടിവച്ചെന്നും ചൈന പ്രചരിപ്പിച്ചു. പക്ഷേ, ഇതും വിലപ്പോയില്ല. ചൈനയാണ് പ്രശ്നമുണ്ടാക്കിയതെന്ന് ലോകത്തെ ബോധ്യപ്പെടുത്താനും ഇന്ത്യക്കായി. നേപ്പാള്‍പോലുളള അതിര്‍ത്തിരാജ്യങ്ങളെ ഇന്ത്യക്കെതിരെ തിരിക്കാനുളള ചൈനയുടെ ശ്രമവും വിജയിച്ചില്ല.

അതിര്‍ത്തിയിലെ പ്രശ്നങ്ങളെ തുടര്‍ന്ന് ചൈനീസ് ആപ്പുകള്‍ നിരോധിച്ചതടക്കമുളള ഇന്ത്യയുടെ നടപടികള്‍ ചൈനയുടെ സമ്ബദ് വ്യവസ്ഥയ്ക്ക് കടുത്ത ആഘാതമാണ് സൃഷ്ടിച്ചത്. ഇതും സി ജിന്‍പിംഗ് പ്രതീക്ഷിച്ചതായിരുന്നില്ല.

ഇന്ത്യയ്ക്കെതിരായ നീക്കങ്ങള്‍ പരാജയപ്പെട്ടത് സി ജിന്‍പിംഗിന്റെ ഇമേജിനെ ബാധിച്ചുവെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെ ഇത് ബാധിക്കുമെന്ന് കരുതില്ലെന്ന് മാഗസിനിലെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പാര്‍ട്ടിയിലെ ഏറ്റവും ശക്തനാണ് സി ജിന്‍പിംഗ് എന്നതുതന്നെ ഇതിന് കാരണം. സംഭവിച്ചതെല്ലാം പ്രസിഡന്റിന്റെ തെറ്റാണന്ന് ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ അയാള്‍ പാര്‍ട്ടിയിലെന്നല്ല, ഈ ഭൂമിയില്‍ തന്നെ പിന്നെ ഉണ്ടാവില്ല. ഇന്ത്യയോടേറ്റ തോല്‍വിയെത്തുടര്‍ന്ന് സൈന്യത്തിലെ ഉന്നതര്‍ക്കെതിരെ നടപടി ഉണ്ടായേക്കും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

prp

Leave a Reply

*