നോമ്ബുള്ള യാത്രക്കാരന് അപ്രതീക്ഷിതമായി ഇഫ്താര്‍ ഒരുക്കി ഇന്ത്യന്‍ റെയില്‍വെ; കയ്യടിച്ച്‌ സോഷ്യല്‍മീഡിയ

ഡല്‍ഹി: നോമ്ബുകാലമാണ്…നാടെങ്ങും ജാതിമതഭേദമന്യേ ഇഫ്താറുകളും സ്നേഹവിരുന്നുകളും നടന്നുകൊണ്ടിരിക്കുന്നു. നോമ്ബുകാലത്ത് സ്നേഹത്തിന്‍റെ മറ്റൊരു മാതൃക കാട്ടിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വെ.

ശതാബ്ദി ട്രയിനില്‍ ഇഫ്താര്‍ വിളമ്ബിയാണ് ഇന്ത്യന്‍ റെയില്‍വെയിലെ ജീവനക്കാര്‍ ഹൃദയങ്ങള്‍ കീഴടക്കുന്നത്. ഇഫ്താറിന്‍റെ വിശദാംശങ്ങള്‍ ഒരു യാത്രക്കാരന്‍ പങ്കുവെച്ചതിന് പിന്നാലെയാണ് സംഭവം സോഷ്യല്‍മീഡിയയില്‍ വൈറലായത്.

‘ഇഫ്താറിന് ഇന്ത്യന്‍ റെയില്‍വേയ്ക്ക് നന്ദി. ഞാന്‍ ധന്‍ബാദില്‍ നിന്നും ഹൗറ ശതാബ്ദിയില്‍ കയറിയ ഉടന്‍ എനിക്ക് ലഘുഭക്ഷണം ലഭിച്ചു. നോമ്ബായതിനാല്‍ അല്‍പം വൈകി ചായ കൊണ്ടുവരാന്‍ ഞാന്‍ പാന്‍ട്രിയിലുള്ള ആളോട് അഭ്യര്‍ത്ഥിച്ചിരുന്നു. നോമ്ബിലാണോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഞാന്‍ തലയാട്ടി. കുറച്ചുകഴിഞ്ഞപ്പോള്‍ മറ്റൊരാള്‍ ഇഫ്താറുമായി വന്നു’- ഷാനവാസ് അക്തര്‍ തനിക്ക് ലഭിച്ച ഭക്ഷണത്തിന്‍റെ ഫോട്ടോ പങ്കിട്ട് ട്വീറ്റ് ചെയ്തു. സമൂസയും വടയും പഴങ്ങളും അടങ്ങിയ ട്രേയാണ് ജീവനക്കാര്‍ ഷാനവാസിന് നല്‍കിയത്.

വിവിധ ഉത്സവങ്ങളും പരിപാടികളും കണക്കിലെടുത്ത് ഇന്ത്യന്‍ റെയില്‍വേ ഭക്ഷണം നല്‍കുന്നത് ഇതാദ്യമല്ല. നവരാത്രി വ്രതം അനുഷ്ഠിക്കുന്ന ഭക്തര്‍ക്ക് യാത്രയ്ക്കിടെ ശുദ്ധമായ ഭക്ഷണം നല്‍കുന്നുണ്ടെന്ന് വിശദീകരിക്കാന്‍ ഏപ്രിലില്‍ റെയില്‍വേ മന്ത്രാലയം ഒരു വീഡിയോ ട്വീറ്റ് ചെയ്തിരുന്നു.

prp

Leave a Reply

*