കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിന്റെ ചുമതലയില്‍ നിന്ന് ഐജി ദിനേന്ദ്ര കശ്യപിനെ മാറ്റിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തിന്റെ തലവനായി ദിനേന്ദ്ര കശ്യപ് തുടരും.
ഐജി ദിനേന്ദ്ര കശ്യപിനെ ക്രൈം ബ്രാഞ്ചില്‍ നിന്ന് ഹെഡ്ക്വാര്‍ട്ടേഴ്സ് ഐജിയായി മാറ്റിയിരുന്നു. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. നടിയുടെ കേസില്‍ നിന്ന് മാറ്റുകയാണെന്നും അഭ്യൂഹങ്ങളുണ്ടായി ഇതിന്റെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ വിശദീകരണം.

