സംസ്ഥാനത്ത് ഇനി ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം, ബാറുകളിലും ഇരിക്കാം, തീയേറ്ററുകള്‍ തുറക്കാന്‍ അനുമതിയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ മേഖലകളില്‍ ഇളവ് നല്‍കാന്‍ കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെടുത്ത തീരുമാനം അനുസരിച്ച്‌ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളില്‍ ഇരുന്നുള‌ള മദ്യപിക്കാനും അനുമതി നല്‍കുമെന്നാണ് വിവരം. ഹോട്ടലുകളില്‍ ഒന്നിടവിട്ടുള‌ള ഇടങ്ങളിലെ ഇരിക്കാനാകൂ. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്കാണ് ഇതിന് അനുമതി ലഭിക്കുക. എന്നാല്‍ സംസ്ഥാനത്തെ തീയറ്ററുകള്‍ തുറക്കുന്നത് ഇനിയും വൈകാനാണ് സാദ്ധ്യത. തീരുമാനങ്ങള്‍ ഇന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലൂടെ അറിയിക്കുമെന്നാണ് സൂചന.

prp

Leave a Reply

*