വീടുപണി കോൺട്രാക്ടിങ് കമ്പനിയെ ഏൽപ്പിക്കണോ വേണ്ടയോ?

കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹവും ഐക്യവും ഒരു ഭവനത്തെ കെട്ടുറപ്പുള്ളതാക്കുന്നതുപോലെ ഒരു വീടിനെ  ഐശ്വര്യമുള്ളതും മികവുറ്റതുമാക്കുവാൻ വളരെയേറെ കാര്യങ്ങൾ ഉൾച്ചേരേണ്ടതുണ്ട്. പ്ലോട്ട് തെരഞ്ഞെടുക്കുന്നത് മുതൽ, പ്ലാൻ തയ്യാറാക്കൽ, എലിവേഷന്‍റെ രൂപകലപ്പന, നിർമ്മാണ വസ്തുക്കളുടെ തെരെഞ്ഞെടുപ്പ്, സ്‌ട്രക്ചറല്‍ ഡ്രോയിങ്, ഇലക്ട്രിക്കൽ & പ്ലംബിംഗ് ഡ്രോയിങ്, ഫര്‍ണിച്ചര്‍ ലേഔട്ട്, ഇന്‍റീരിയർ ഡിസൈൻ, സോഫ്റ്റ്  ഫർണിഷിങ്, ലാൻഡ്സ്കേപ്പ് തുടങ്ങി തൊഴിലാളികളുടെ വൈദഗ്ധ്യം വരെ പ്രധാനപ്പെട്ടതാകുന്ന വീട് നിമ്മാണം വളരെയേറെ ശ്രദ്ധ ആവശ്യമുള്ള ഒരു മേഖലയാണ്.

പ്ലാനിങ് ശ്രദ്ധയോടെ..
കുടുംബത്തിലെ അംഗങ്ങളുടെ പ്രായം അവരുടെ അഭിരുചികൾ തുടങ്ങിയവ എല്ലാം പരിഗണിച്ചു വേണം വീടിനുള്ള പ്ലാൻ തയ്യാറാക്കേണ്ടത്. അതോടൊപ്പം വളരെയേറെ ആലോചിച്ചു എടുക്കേണ്ട തീരുമാനമാണ് വീടിന്‍റെ ബഡ്‌ജറ്റ്. നമ്മുടെ ബഡ്‌ജറ്റിൽ ഒതുങ്ങി നിന്നുകൊണ്ട് വീടുപണി പൂർത്തിയാക്കാൻ സാധിച്ചാൽ പുതിയ വീട്ടിലെ നമ്മുടെ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. ലോൺ അവശ്യമാണെങ്കിൽ പ്ലാൻ തയ്യാറാക്കുന്നതിനോടൊപ്പം തന്നെ ബാങ്കിനെയോ ധനകാര്യസ്ഥാപനത്തെയോ  സമീപിച്ച് ലോൺ  ഉറപ്പുവരുത്തന്നത് അഭികാമ്യമായിരിക്കും.

അബദ്ധങ്ങൾ ഏതൊക്കെ?
വീട് പണിയിൽ അബദ്ധങ്ങൾ  സംഭവിക്കുന്നവരിൽ ഭൂരിഭാഗവും ആദ്യമായി വീടു പണിയുന്നവരായിരിക്കും. കാറ്റും വെളിച്ചവും കടക്കാത്ത മുറികൾ, ആവശ്യമില്ലാത്തതും ആസ്ഥാനത്തായതുമായ ഇലക്ട്രിക്കൽ പോയിന്‍റുൾ, ഉപയോഗിക്കാൻ സാധിക്കാത്ത സ്റ്റോറേജ് സ്‌പേസുകൾ, പ്രൈവസി ഇല്ലാത്ത കിടപ്പുമുറികൾ, വളരെ ചെറിയ അടുക്കള, വൃത്തിയാക്കാൻ പ്രയാസമുള്ള ഓപ്പൺ സ്‌പേസുകൾ, നനവ്, ഭിത്തിയിൽ ഉണ്ടാകുന്ന വിള്ളൽ (പ്രത്യേകിച്ച് കട്ടിളയുടെയും ജനലിന്‍റെയും മൂലയിൽ ) തുടങ്ങിയ  “ചെറിയ അബദ്ധങ്ങൾ” സംഭവിക്കാത്തവർ ചുരുക്കമായിരിക്കും.

കോൺട്രാക്ടിങ് കമ്പനിയെ ഏൽപ്പിച്ചാൽ ചിലവ് കുറയുമോ?
പരിചയ സമ്പന്നരായ ഒരു ടീമിനെ ഏൽപ്പിച്ചാൽ തീർച്ചയായും നാം ഉദ്ദേശിക്കുന്ന രീതിയിലുള്ള ഒരു ഭവനം നമ്മുടെ ബഡ്ജറ്റിനുള്ളിൽ പൂർത്തീകരിച്ചു തരുവാൻ സാധിക്കും. പ്ലാനും 3 D ഡിസൈനും മുൻക്കൂട്ടി തയ്യാറാക്കുന്നതിനാൽ വീട് പൂർത്തിയാവുമ്പോൾ എപ്രകാരമായിരിക്കുമെന്ന മുൻ ധാരണ നമുക്ക് ലഭിക്കുന്നു. കൂടാതെ അനാവശ്യ ചിലവുകളും ടെൻഷനും ഒഴിവാക്കുന്നതിനും സാധിക്കും. ഇപ്പോൾ സ്ക്വയര്‍ഫീറ്റിന് 1700  മുതൽ വിവിധ  റേഞ്ച്കളിൽ നമുക്ക് ലക്ഷ്വറി വില്ലകൾ  നിർമ്മിക്കാൻ സാധിക്കും.

വിവരങ്ങൾക്ക് കടപ്പാട്

NEXA Constructions & Interiors
Cochin. +91 6235 44 55 22
sales@nexainterios.com

ഭവന നിർമ്മാണം, ഇന്റീരിയർ , ലാൻഡ്‌സ്‌കേപ്പിംഗ് തുടങ്ങിയ നിങ്ങളുടെ ഏത് ആവശ്യങ്ങൾക്കും ബന്ധപ്പെടേണ്ട നമ്പർ. +91 6235 44 55 22 (Call/WhatsApp)

Send Enquiry

    Name*

    Email*

    Mobile*

    Message

     

    prp