വിജിലന്‍സ് കോടതി വിധിക്കെതിരെ തിടുക്കപ്പെട്ട് ഹൈക്കോടതിയില്‍നിന്നു താത്ക്കാലികവിധി സമ്ബാദിച്ചത് ബ്രൂവറിക്കേസില്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പായതിനാല്‍ – രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബ്രൂവറിക്കേസില്‍ ശിക്ഷിക്കപ്പെടുമെന്ന ഭയമാണ് രേഖകള്‍ ഹാജരാക്കാനുള്ള വിജിലന്‍സ് കോടതി വിധിക്കെതിരെ തിടുക്കപ്പെട്ട് ഹൈക്കോടതിയില്‍നിന്നു താത്ക്കാലിക വിധി സമ്ബാദിച്ചതിന്റെ പിന്നിലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഫയലുകള്‍ കോടതി പരിശോധിച്ചാല്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുളളവര്‍ നടത്തിയ കൊടിയ അഴിമതി പുറത്തു വരും. ഇത് ഭയന്നാണ് താത്ക്കാലിക വിധി സമ്ബാദിച്ചത്. തന്‍്റെ ഭാഗം കോടതി കേട്ടിട്ടില്ല. ഹൈക്കോടതിയില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും.

ധനകാര്യ വകുപ്പ് തീര്‍പ്പാക്കിയ ഫയല്‍ ഹാജരാക്കാന്‍ എന്തിനാ ഭയക്കുന്നതെന്ന് ജനങ്ങള്‍ക്ക് ഇപ്പോള്‍ ബോധ്യമായി. ഇതുകൊണ്ടൊന്നും നിങ്ങള്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. തന്‍്റെ നിയമപോരാട്ടം തുടരും. സത്യം പുറത്ത് കൊണ്ടുവരും.

ഒരു മാനദണ്ഡവും പാലിക്കാതെ ഇഷ്ടപ്പെട്ടവര്‍ക്കും കടലാസ് ലേബലില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനികള്‍ക്കും നിയമo മറികടന്നു കോടിക്കണക്കിനു രൂപ മൂല്യമുള്ള ഭൂമി പാട്ടത്തിനു നല്‍കിയതുള്‍പ്പടെയുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ അഴിമതിയല്ലാതെ പിന്നെന്താണ്.

താന്‍ പ്രതിപക്ഷ നേതാവായിരിക്കെ ഈ കൊടിയ അഴിമതി പുറത്തു കൊണ്ടുവന്നതുകൊണ്ടു മാത്രമാണ് അന്നത്തെ പിണറായി സര്‍ക്കാരിന് ഉത്തരവുകള്‍ പിന്‍വലിക്കേണ്ടി വന്നത്. നിങ്ങള്‍ എത്ര ബാരിക്കേഡുകള്‍കൊണ്ട് മറയ്ക്കാന്‍ ശ്രമിച്ചാലും സത്യം പുറത്തുവരികതന്നെ ചെയ്യുമെന്നു ചെന്നിത്തല പറഞ്ഞു.

prp

Leave a Reply

*