ഗ​ജ​രാ​ജ​ര​ത്‌​നം ഗു​രു​വാ​യൂ​ര്‍ പ​ത്മ​നാ​ഭ​ന്‍(84)​ച​രി​ഞ്ഞു

ഗുരുവായൂര്‍: പ്രായാധക്യസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഗജരാജരത്‌നം ഗുരുവായൂര്‍ പത്മനാഭന്‍(84)ചരിഞ്ഞു. 1962 മുതല്‍ ഗുരുവായൂരപ്പന്‍റെ തിടമ്ബേറ്റുന്ന പത്മനാഭന്‍ ഏകദേശം ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. ഡോക്ടര്‍മാരായ ഗിരിദാസ്, കെ. വിവേക്, രാജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പത്മനാഭന്റെ ചികിത്സ. 1954ല്‍ 14 വയസുള്ളപ്പോള്‍ ഒറ്റപ്പാലം ഇ.പി. ബ്രദേഴ്സാണ് ആനയെ നടയിരുത്തിയത്. പത്മനാഭന്റെ വിയോഗം കേരളത്തിലെ ആനപ്രേമികള്‍ക്ക് നികത്താനാകാത്ത നഷ്ടമാണ്. കേരളത്തിലെ നാട്ടാനകളില്‍ മുഖവിരിവും ഗജലക്ഷണങ്ങളെല്ലാം തികഞ്ഞ കൊമ്ബനായിരുന്നു ഗുരുവായൂര്‍ പത്മനാഭന്‍. തൃശൂര്‍ പൂരത്തിന് സ്ഥിരമായി പങ്കെടുത്തിരുന്നു പത്മനാഭന്‍. ദശമി നാളില്‍ നടക്കുന്ന ഗുരുവായൂര്‍ കേശവന്‍ അനുസ്മരണത്തിന് കേശവന്‍റെ പ്രതിമയില്‍ മാല ചാര്‍ത്തുന്നത് പദ്മനാഭനാണ്. നെന്മാറ വല്ലങ്ങി ഉത്സവത്തിനോടനുബന്ധിച്ച്‌ വല്ലങ്ങി ദേശം പത്മനാഭന്‌ 2.22 ലക്ഷം രൂപയാണ് ഏക്കത്തുക നല്‍കിയത്. 2002-ല്‍ ഗുരുവായൂര്‍ ദേവസ്വം പത്മനാഭന് ഗജരത്നം പട്ടം നല്‍കി ആദരിച്ചു. 2009ല്‍ ഗജ ചക്രവര്‍ത്തി പട്ടവുംസ്വന്തമാക്കി.

prp

Leave a Reply

*