കോവിഡ് വൈറസിന്‍റ പുതിയ വകഭേദം; രാജ്യത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കി

കോവിഡ് വൈറസിന്‍റ പുതിയ വകഭേദം യുകെയില്‍ കണ്ടത്തിയ സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി ഇന്ത്യ. . യുകെയില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ 8 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതായും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ബ്രിട്ടണില്‍ കണ്ടെത്തിയ പുതിയ വകഭേദമാണോയെന്ന് അറിയാന്‍ വിമാനയാത്രക്കാരില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്. ലാബുകളോട് ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന വാകിസിന്‍ പരീക്ഷണത്തിന് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ തിരിച്ചടിയല്ലെന്ന് വിദഗ്ധര്‍ പറയുന്നു.

prp

Leave a Reply

*