പ്രളയം തകര്‍ത്ത പുറമ്പോക്കുകാര്‍ക്ക് മൂന്ന് സെന്‍റ് ഭൂമി പതിച്ച് നല്‍കും; വീട് നിര്‍മ്മാണത്തിന് നാല് ലക്ഷം രൂപ അനുവദിക്കും

തിരുവനന്തപുരം: പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്കും സര്‍ക്കാര്‍ സഹായം. സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ പദ്ധതികളില്‍നിന്നും പിന്തള്ളപ്പെട്ടവര്‍ക്കാണ് സര്‍ക്കാര്‍ സഹായം നല്‍കുന്നത്.

പുറമ്പോക്കില്‍ താമസിക്കുന്ന പ്രളയബാധിത കുടുംബങ്ങള്‍ക്ക് അവര്‍ താമസിക്കുന്ന വികസന ബ്ലോക്കില്‍ തന്നെ സര്‍ക്കാര്‍ ഭൂമി ലഭ്യമാണെങ്കില്‍ ചുരുങ്ങിയത് മൂന്ന് സെന്‍റോ പരമാവധി 5 സെന്‍റോ പതിച്ചു നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇവിടെ പുതിയ വീട് നിര്‍മിക്കാന്‍ നാലുലക്ഷം രൂപ അനുവദിക്കും. സര്‍ക്കാര്‍ വക ഭൂമി ലഭ്യമല്ലെങ്കില്‍ ചുരുങ്ങിയത് മൂന്നു സെന്‍റ് ഭൂമി വാങ്ങുന്നതിന് പരമാവധി ആറുലക്ഷം രൂപയും നല്‍കും.

ഇത്തരത്തില്‍ വാങ്ങിയ സ്ഥലത്ത് വീട് നിര്‍മ്മിക്കാന്‍ പരമാവധി നാലു ലക്ഷം രൂപ അനുവദിക്കാനും തീരുമാനിച്ചു. ഇതിന് വേണ്ടിവരുന്ന ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വഹിക്കും.

prp

Leave a Reply

*