ഗൂഗിളിന്റെ കരുത്തന്‍ ടെന്‍സര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോസസറുമായി ഗൂഗിള്‍ പിക്‌സല്‍ 6എ അവതരിപ്പിച്ചു

ഗൂഗിള്‍ പിക്‌സല്‍ 6എ അവതരിപ്പിച്ചു. ഐഫോണ്‍ എസ്‌ഇ 2022ന് വെല്ലുവിളിയാകുന്ന ഗൂഗിള്‍ പിക്‌സല്‍ 6എ ഈ വര്‍ഷാവസാനം ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

6 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഒരൊറ്റ വേരിയന്റിലാണ് പിക്‌സല്‍ 6 എ വരുന്നത്. 5 എയുടെ ലോഞ്ച് വിലയ്ക്ക് സമാനമായ വിലയിലാണ് ഈ മോഡല്‍ വരുന്നത്, ഇത് ഏകദേശം 35,000 രൂപയായിരിക്കും വില.

ബ്ലാക്ക്, മിന്റ് ഗ്രീന്‍, ഗ്രേ/സില്‍വര്‍ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളുണ്ട്. യുഎസില്‍, പിക്‌സല്‍ 6എ ജൂലൈ 21 മുതല്‍ ഗൂഗിള്‍ സ്റ്റോറില്‍ നിന്നോ ജൂലൈ 28 മുതല്‍ ബ്രിക്ക് ആന്‍ഡ് മോര്‍ട്ടാര്‍ സ്റ്റോറുകളില്‍ നിന്നോ ലഭ്യമാകും.

ഈ വര്‍ഷം അവസാനം പിക്‌സല്‍ 6എ ഇന്ത്യയില്‍ എത്തുമെന്ന് ഗൂഗിള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തീയതിയോ കൃത്യമായ ടൈംലൈനോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

prp

Leave a Reply

*