സ്വര്‍ണ്ണക്കടത്ത്; ഭീകരപ്രവര്‍ത്തനം അറിയിക്കാന്‍ കോടതി

സ്വര്‍ണ്ണക്കടത്തില്‍ ഭീകരപ്രവര്‍ത്തനം എങ്ങനെയെന്ന് അറിയിക്കാന്‍ എന്‍ഐഎ കോടതി. കേസ് ഡയറി ഹാജരാക്കണമെന്നും നിര്‍ദേശം നല്‍കി. സ്വപ്നയുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. വ്യാജബിരുദ കേസില്‍ സ്വപ്നയെ പൊലീസ് അറസ്റ്റുചെയ്യാന്‍ എന്‍ഐഎ കോടതി അനുമതി നല്‍കി. കസ്റ്റംസ് കസ്റ്റഡി കാലാവധി കഴിഞ്ഞശേഷം അറസ്റ്റുണ്ടാകും.

സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നതിലെ തീരുമാനം സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയും കെ.ടി. റമീസിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനും ശേഷം. നിലവിലെ അന്വേഷണത്തില്‍ സ്വര്‍ണക്കടത്തുമായി നേരിട്ട് ബന്ധിപ്പിക്കാവുന്ന തെളിവുകള്‍ ലഭിച്ചില്ല. അതേസമയം വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ കോടതി പൊലീസിന് അനുമതി നല്‍കി.

രണ്ട് ദിവസത്തെ കൊച്ചിയിലെ അഗ്നിപരീക്ഷ പിന്നിട്ട് എം.ശിവശങ്കര്‍ പുലര്‍ച്ചെ തിരുവനന്തപുരത്തെ വസതിയിലെത്തി. ഇരുപത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലും ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍‍ നേരിട്ട് പങ്കുണ്ടോയെന്ന് ചോദിച്ചാല്‍ തെളിവില്ലെന്നാണ് എന്‍ഐഎയുടെ മറുപടി. പക്ഷെ ക്ളീന്‍ചിറ്റ് നല്‍കി അന്വേഷണം അവസാനിപ്പിക്കുന്നുമില്ല. സ്വപ്നയും സരിത്തുമായുള്ള ബന്ധം കേന്ദ്രീകരിച്ചുള്ള അന്വേഷണം ഒരുപരിധി വരെ പൂര്‍ത്തിയാക്കി.

prp

Leave a Reply

*