കര്‍ണാടകയിലെ ഹിജാബ് വിഷയം ദേശീയതലത്തില്‍ വലിയ ചര്‍ച്ചയാവുകയാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ വിഷയത്തില്‍ നിലപാടുകള്‍ അറിയിച്ചിരുന്നു.
ഇപ്പോഴിതാ, ഹിജാബ് ചരിത്ര പരമായ ചില വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുസ്ലിം ചരിത്രത്തിലെ സ്ത്രീകള്‍ പോലും ഹിജാബിനെതിരായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. മുസ്ലിം ചരിത്രത്തിലെ സ്ത്രീകള്‍ പോലും ഹിജാബിനെതിരായിരുന്നു എന്നും ഇതിനെക്കുറിച്ച് വിശദമായി താന്‍ മുമ്ബ് എഴുതിയിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു
‘പ്രവാചകന്റെ വീട്ടില്‍ വളര്‍ന്ന ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. പ്രവാചകന്റെ ഭാര്യയുടെ സഹോദര പുത്രിയായിരുന്നു അവള്. അവള് അതീവ സുന്ദരിയായിരുന്നു. അവളുടെ ഭര്‍ത്താവ് തട്ടം ധരിക്കാത്തതിനെ പറ്റി അവളോട് ചോദിച്ചപ്പോള്‍ അവള് പറഞ്ഞു. ദൈവം എനിക്ക് സൗന്ദര്യം തന്നു. എന്റെ സൗന്ദര്യം ആളുകള്‍ കാണണം. എന്റെ സൗന്ദര്യത്തിലെ ദൈവത്തിന്റെ അംശം ആളുകള്‍ കാണണം. ഇതാണ് ഇസ്ലാമിക ചരിത്രത്തിലെ ആദ്യ തലമുറയിലെ സ്ത്രീകള്‍ പറഞ്ഞത്,’ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് അനുമതിയില്ലെന്നാണ് കര്‍ണാടക ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. അന്തിമ ഉത്തരവ് വരും വരെ തല്‍സ്ഥിതി തുടരണമെന്ന് കോടതി നിര്‍ദേശിച്ചു. അതേസമയം, ഉഡുപ്പി കോളേജില്‍ നടന്ന ഹിജാബ് വിഷയം താലിബാന് വരെ ചര്‍ച്ചയാക്കിയിരിക്കുകയാണ്. ഹിജാബ് സ്ത്രീകള്‍ക്ക് ഒഴിച്ചു കൂടാനാവാത്തതാണ്, അത് ധരിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും അവര്‍ക്കുണ്ട് എന്നാണ് താലിബാന് വ്യക്തമാക്കിയത്. രാഷ്ട്രത്തിന്റെ ദേശീയ മൂല്യങ്ങളെ കാള്‍ വലുതാണ് ഇസ്ലാമിക മൂല്യങ്ങളെന്ന് താലിബാന് പ്രഖ്യാപിച്ചു. ഇസ്ലാമിക മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടത് കര്‍ണാടകയിലെ മുസ്ലിം പെണ്‍കുട്ടികളെ താലിബാന് പ്രശംസിക്കുകയും ചെയ്തു.

