പനാജി: ഗോവയില്‍ പൊലീസ് റെയ്ഡില്‍ ഒന്നരക്കോടിയുടെ പുതിയ 2000 രൂപ നോട്ടുകള്‍ പിടികൂടി. രമേഷ് നര്‍വേക്കര്‍, സിദ്ദു എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പോര്വൊരി, പോണ്ട എന്നിവിടങ്ങളില്‍നിന്നാണ് പണം പിടികൂടിയത്. കര്‍ണാടകയിലെ ബെലഗാവി ജില്ലയിലും 11.3 ലക്ഷം രൂപയുടെ നോട്ടുകള്‍ പിടികൂടി. ഇവിടെ പിടിച്ചെടുത്ത നോട്ടുകളില്‍ ഭൂരിഭാഗവും പുതിയ 2000 രൂപയുടെ നോട്ടുകളാണ്. ഹൈദരബാദില്‍ 11 സ്ഥലങ്ങളിലായി സി.ബി.ഐ നടത്തിയ റെയ്ഡില്‍ 17.02 ലക്ഷം രൂപയുടെ 2000 രൂപ നോട്ടുകളും ലാപ്ടോപ്പുകളും മൊബൈലുകളും പിടികൂടി.


