ഖിതൈഫാന്‍ ഐലന്‍ഡില്‍ വിസ്​മയം കൂട്ടാന്‍ എജുടെയിന്‍മെന്‍റ് റൈഡ്​​ വരുന്നു

ദോഹ: ഖത്തറിെന്‍റ ആധുനികമുഖമായ ലുസൈലില്‍ വിസ്​മയം കൂട്ടാന്‍ വാട്ടര്‍തീം പാര്‍ക്ക്​ വരുന്നു. ഖിതൈഫാന്‍ ഐലന്‍ഡ് നോര്‍ത്തിലെ എജുടെയിന്‍മെന്‍റ് റൈഡി​െന്‍റ നിര്‍മാണ കരാര്‍ ബ്രിട്ടീഷ് കമ്ബനിക്കാണ്​.വെറുമൊരു വാട്ടര്‍ തീം പാര്‍ക്കിനപ്പുറം വിനോദത്തിലൂടെ വിജ്ഞാനം പകരുന്ന തരത്തിലായിരിക്കും റൈഡ്​. ഖിതൈഫാന്‍ ഐലന്‍ഡ് നോര്‍ത്തി‍െന്‍റ നിര്‍മാതാക്കളായ കതാറ ഹോസ്​പിറ്റാലിറ്റി, ബ്രിട്ടീഷ് കമ്ബനിയായ സര്‍നെര്‍ ഇന്‍റര്‍നാഷനലിനാണ് നിര്‍മാണ കരാര്‍ നല്‍കിയിരിക്കുന്നത്. ആഗോളതലത്തില്‍ നിരവധി നേട്ടങ്ങളും പുരസ്​കാരങ്ങളും കരസ്ഥമാക്കിയ കമ്ബനിയാണ് സര്‍നെര്‍ ഇന്‍റര്‍നാഷനല്‍.

നിര്‍മാണപ്രവര്‍ത്തനങ്ങള്‍, വാട്ടര്‍തീം പാര്‍ക്കിന്​ ഓഗ്​മെന്‍റ് റിയാലിറ്റി തയാറെടുപ്പുകള്‍, ഐക്കണ്‍ ടവര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് നിര്‍മാണ കരാര്‍. 36 വാട്ടര്‍ റൈഡുകളാണ് ഇവിടെ നിര്‍മിക്കാനിരിക്കുന്നത്. ഐക്കണ്‍ ടവറിന് 80 മീറ്റര്‍ ഉയരമാണ് പ്രതീക്ഷിക്കുന്നത്.

ഖത്തറിെന്‍റ എണ്ണ പര്യവേക്ഷണ ചരിത്രത്തില്‍നിന്ന്​ പ്രചോദനമുള്‍ക്കൊണ്ടാണ് എജുടെയിന്‍മെന്‍റ് റൈഡ് നിര്‍മിക്കുന്നത്. എണ്ണ പര്യവേക്ഷണവും അതിെന്‍റ കേന്ദ്രങ്ങളും ഡ്രില്ലിങ്ങും ഗതാഗതവും വേര്‍തിരിച്ചെടുക്കലും ഉപയോഗവും റൈഡില്‍ വിശദീകരിക്കുന്നുണ്ട്. നിരവധി ദൃശ്യങ്ങളിലൂടെയാണ് റൈഡ് കടന്നുപോകുന്നത്. പ്രത്യേകമായി നിര്‍മിച്ച ത്രീഡി മാപ്പിങ്​, അനിമേട്രാണിക്സ്​, െപ്രാജക്​ഷന്‍, സ്​പെഷല്‍ ലൈറ്റിങ്​, ഹീറ്റ്, വൈേബ്രഷന്‍, ലൈറ്റിനിങ്, ഡ്രില്ലിങ്​ മെഷീനുകള്‍, ഫോഗ് സ്​ക്രീന്‍ എന്നിവ ഇവിടെ സജ്ജീകരിക്കും.റൈഡിെന്‍റ ഉള്ളടക്ക ഗുണമേന്മ ഉറപ്പുവരുത്താനും മൂല്യം ഉയര്‍ത്തിപ്പിടിക്കാനും ഖത്തര്‍ മ്യൂസിയംസുമായി സഹകരിച്ചാണ് രൂപരേഖ തയാറാക്കുക.

കതാറ ഹോസ്​പിറ്റാലിറ്റിയുടെ ഖിതൈഫാന്‍ പദ്ധതിയുടെ ആദ്യഘട്ടപദ്ധതിയാണ് ഖിതൈഫാന്‍ ഐലന്‍ഡ് നോര്‍ത്ത്. അത്യാധുനിക വാട്ടര്‍ പാര്‍ക്ക്, ആഡംബര ഹോട്ടലുകള്‍, താമസസൗകര്യങ്ങള്‍ തുടങ്ങിയവയാണിവിടെ നിര്‍മിക്കുന്നത്.ഖിതൈഫാന്‍ ഐലന്‍ഡ് നോര്‍ത്തില്‍ ഏഴ് ബീച്ചുകളാണുള്ളത്. 1.3 ദശലക്ഷം ചതുരശ്രമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ഖിതൈഫാന്‍ നോര്‍ത്ത് ഐലന്‍ഡില്‍ 8,30,000 ചതുരശ്രമീറ്ററിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. 2022ലെ ലോകകപ്പ് സ്​റ്റേഡിയങ്ങളിലൊന്നായ ലുസൈല്‍ സ്​റ്റേഡിയത്തിനടുത്താണ് ഖിതൈഫാന്‍ ഐലന്‍ഡ് നോര്‍ത്തെന്നതും ഇതിെന്‍റ സവിശേഷതയാണ്. ഖത്തറിെന്‍റ ആഭ്യന്തര ടൂറിസം മേഖലയില്‍ ഖിതൈഫാന്‍ ​േപ്രാജക്‌ട്സ്​ നിര്‍ണായകമാവുമെന്നാണ് പ്രതീക്ഷ.

prp

Leave a Reply

*