ചൈനയ്ക്ക് വന്‍ തിരിച്ചടി; ആപ്പ് നിരോധനത്തിന് പിന്നാലെ ചൈനയില്‍നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതിയും ഇന്ത്യ നിര്‍ത്തുന്നു


ന്യൂ ഡല്‍ഹി: ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ ചൈനയില്‍നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതിയും നിര്‍ത്താനൊരുങ്ങി ഇന്ത്യ. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പരുത്തിയുടെയും കമ്ബിളിയുടെയും ഗുണനിലവാരം ഉയര്‍ത്തുകയും അതിര്‍ത്തിയില്‍ നിരന്തരം സംഘര്‍ഷം സൃഷ്ടിക്കുന്ന ചൈനയ്ക്ക് സാമ്ബത്തിക തിരിച്ചടി നല്‍കുകയുമാണ് ഇന്ത്യ ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ ഈ നീക്കം ലോകത്തത്തന്നെ ഏറ്റവുംവലിയ പട്ടുനൂല്‍ ഉത്പാദകരായ ചൈനയ്ക്ക് തിരിച്ചടിയാകും. ചൈനയില്‍നിന്ന് പട്ടുനൂല്‍ ഇറക്കുമതിചെയ്യുന്നതില്‍ മുന്‍പന്തിയിലുള്ള രാജ്യമാണ് ഇന്ത്യ. തൊഴില്‍ സമിതിയുടെ മുമ്ബാകെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.

ചൈനയില്‍നിന്നുള്ള പട്ടുനൂലിന്റെ നിലവാരമില്ലായ് നേരത്തെതന്ന വിമര്‍ശനത്തിന് വിധേയമായിട്ടുള്ളതാണ്. അതുപയോഗിച്ച്‌ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്കും ഗുണനിലവാരം കുറവാണെന്ന് വ്യാപകമായ ആക്ഷേമുണ്ട്. 2019-20 സാമ്ബത്തിക വര്‍ഷത്തില്‍ 9.9 കോടി ഡോളര്‍ മൂല്യമുള്ള പട്ടുനൂലാണ് രാജ്യംഇറക്കുമതി ചെയ്തത്.

prp

Leave a Reply

*