ജോ ബൈഡന്‍ മുന്നേറ്റം തുടരുന്നു; തന്‍റെ മികച്ച ലീഡ് അദ്ഭുതകരമായി അപ്രത്യക്ഷമായി; സൈനിക വോട്ടുകള്‍ കാണാതായെന്നു ട്രംപ്

വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ മുന്നേറ്റം തുടരുന്നു. പെന്‍സില്‍വേനിയ, അരിസോണ, ജോര്‍ജിയ, നെവാഡ സംസ്ഥാനങ്ങളില്‍ ബൈഡന് വ്യക്തമായ ലീഡുണ്ട്. പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണല്‍ അഞ്ചാം ദിവസവും തുടരുകയാണ്.

ഡോണള്‍ഡ് ട്രംപ് അധികാരമൊഴിയേണ്ടി വരുമെന്ന് ഉറപ്പായി. എന്നാല്‍ ജോ ബൈഡന് വിജയം അവകാശപ്പെടാറായിട്ടില്ലെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. തന്‍റെ മികച്ച ലീഡ് അദ്ഭുതകരമായാണ് അപ്രത്യക്ഷമായതെന്ന് പ്രസിഡന്‍റ് പറഞ്ഞു.

ജോര്‍ജിയയിലെ സൈനിക വോട്ടുകള്‍ കാണാതായെന്ന് അദ്ദേഹം ആരോപിച്ചു. ഇതിനിടെ ജോ ബൈഡന്‍ അനുയായികളെ അഭിസംബോധന ചെയ്തു

prp

Leave a Reply

*