ഇനി വിശന്നിരിക്കേണ്ട , സൌജന്യ ഭക്ഷണക്കൂപ്പണ്‍ പദ്ധതിയായ നിറവുമായി കേരള ബാങ്ക്

കൊച്ചി: കൊച്ചി നഗരസഭയുമായി സഹകരിച്ച്‌ കേരള ബാങ്ക് എറണാകുളത്ത് നടപ്പാക്കുന്ന സൌജന്യ ഭക്ഷണക്കൂപ്പണ്‍ പദ്ധതിയായ നിറവ് മേയര്‍ അഡ്വ.

എം അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഗുണഭോക്താക്കളേറെയുള്ളത് പശ്ചിമ കൊച്ചിയിലാണ്. ഇവിടെ നഗരസഭയുടെ സമൃദ്ധി @ കൊചചി ജനകീയ ഹോട്ടല്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മേയര്‍ പറഞ്ഞു.

എറണാകുളം നോര്‍ത്ത് പരമാര റോഡില്‍ സമൃദ്ധി @ കൊച്ചി ജനകീയ ഹോട്ടലില്‍ വച്ച്‌ നടന്ന ചടങ്ങില്‍ കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ അധ്യക്ഷനായി. പദ്ധതിക്കായി കേരള ബാങ്ക് സംഭാവന ചെയ്യിന്ന തുകയുടെ ചെക്ക് മേയര്‍ക്ക് കൈമാറി.

നിറവിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ബാങ്കിന്റെ നഗരത്തിലെ എറണാകുളം മെയിന്‍, എറണാകുളം ഈവനിംഗ്, മറൈന്‍ഡ്രൈവ്, കലൂര്‍ ഈവനിംഗ്, പാലാരിവട്ടം, മാര്‍ക്കറ്റ് റോജ് എന്നീ ശാഖകളില്‍ സൌജന്യ കൂപ്പണുകള്‍ ലഭ്യമാകും. കൂപ്പണ്‍ ഉപയോഗിച്ച്‌ നോര്‍ത്തിലെ സമൃദ്ധി @ കൊച്ചി ഹോട്ടലില്‍ നിന്ന് സൌജന്യ ഭക്ഷണം കഴിക്കാം.

prp

Leave a Reply

*