കൊച്ചിയിൽ വൻസ്വർണവേട്ട; അഞ്ചരക്കിലോ സ്വര്‍ണ്ണവുമായി രണ്ട് ഉത്തരേന്ത്യക്കാര്‍ പിടിയില്‍

കൊച്ചിയില്‍ അഞ്ചരക്കിലോ സ്വര്‍ണ്ണവുമായി രണ്ട് ഉത്തരേന്ത്യക്കാര്‍ പിടിയില്‍. കൊച്ചിയിലെ കച്ചേരിപ്പടിയില്‍ സ്ഥിതിചെയ്യുന്ന ഫ്ളാറ്റിൽനിന്നാണ് സ്വർണം പിടികൂടിയത്. ജ്വല്ലറികളിൽ വിതരണംചെയ്യുന്നതിനായി മുംബൈയിൽനിന്ന് നികുതി വെട്ടിച്ച് എത്തിച്ച സ്വർണമാണ് പിടികൂടിയത്. ഇന്നു രാവിലെയായിരുന്നു സംഭവം.

gold_660c_101113030748
സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഷാഡോ പൊലീസും ആദായ നികുതി വകുപ്പുദ്യോഗസ്ഥരും ചേർന്നാണ് റെയ്ഡ് നടത്തിയത്. സ്വർണത്തിനൊപ്പം നാലു ലക്ഷം രൂപയും പിടികൂടിയിട്ടുണ്ട്. ട്രെയിൻ വഴിയാണ് സ്വർണം കേരളത്തിലെത്തിച്ചത്.
prp

Leave a Reply

*