ദോഹ: 2022ല്‍ നടക്കുന്ന ഫിഫ ലോകകപ്പിന് സുരക്ഷ ഒരുക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പോലീസുകാരെ എത്തിക്കുമെന്ന് ഖത്തര്‍. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രീതിയില്‍ ലോകകപ്പ് മത്സരം സംഘടിപ്പിക്കുക എന്നതാണ് രാജ്യം ലക്ഷ്യമിടുന്നത്.
2016 യൂറോ കപ്പ് മത്സരത്തിനിടെ ഇംഗ്ലീഷ്, റഷ്യന്‍ ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷം ഭാവിയില്‍ സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണ് സുരക്ഷാ കൂടുതല്‍ ശക്തമാക്കുന്നതെന്ന് ലോകകപ്പ് ടൂര്‍ണമെന്റിനെ ഉദ്ധരിച്ച് സുപ്രീം കമ്മിറ്റി ഓഫ് ഡെലിവറി ആന്റ് ലെഗസി ഡപ്യൂട്ടി എക്സിക്യുട്ടീവ് ഡയറക്ടര്‍ മേജര്‍ അലി മുഹമ്മദ് അല്‍ അലി പറഞ്ഞു.
മധ്യേഷ്യയില്‍ നടക്കുന്ന ആദ്യ ലോകകപ്പ് കാണാന്‍ 1.3 ദശലക്ഷം ആരാധകര്‍ ഖത്തറില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

