ഫിഫ റാങ്കിംഗില്‍ ഇന്ത്യയ്ക്ക് വീണ്ടും മുന്നേറ്റം. ജനുവരിയില്‍ പുറത്തു വിട്ട പുതിയ റാങ്കിംഗില്‍ ആറു സ്ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യ 129-മത്തെ സ്ഥാനത്തെത്തി. ഇതിന് മുന്‍പ് ഇന്ത്യയുടെ മികച്ച റാങ്കിംഗ് 2005 ഡിസംബറില്‍ 127-മത്തെ സ്ഥാനത്തെത്തിയതായിരുന്നു. ഈ പ്രാവശ്യം 243 പോയിന്റ് നേടിയാണ് ഇന്ത്യ 129-മത്തെ സ്ഥാനത്തെത്തിയത്. റാങ്കിംഗില്‍ അര്‍ജന്റീനയാണ് ഒന്നാമത്. ബ്രസീല്‍ രണ്ടും ജര്‍മനി മൂന്നും സ്ഥാനങ്ങളില്‍ തുടരുന്നു.