ഫൈസറുടെ വാക്സിന് പ്രഖ്യാപനത്തിനെതിരെ ആരോപണവുമായി ട്രംപ്. തന്‍്റെ വിജയം ഒഴിവാക്കാനായി തിരഞ്ഞെടുപ്പിന് മുന്‍പ് വാക്സിന് പ്രഖ്യാപനം നടത്തുന്നത് തടഞ്ഞുവെന്നാണ് ട്രംപിന്‍്റെ ആരോപണം. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും (എഫ്ഡിഎ) ഫര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ ഫൈസര്ക്കുമെതിരെ ട്വിറ്ററിലൂടെയാണ് ട്രംപ് ആരോപണമുന്നയിച്ചത്. കഴിഞ്ഞ ദിവസമാണ് കൊവിഡ് വാക്സിന് 90 ശതമാനം ഫലപ്രദമാണെന്ന് ഫൈസറും ബയോ എന്ടെക്കും പ്രഖ്യാപിച്ചത്. വാക്സിന് ട്രയലില്‍ നിന്നുള്ള പ്രാഥമിക ഫലങ്ങളാണ് പുറത്തു വിട്ടത്.
എഫ്ഡിഎയെയും ഡെമോക്രറ്റ്സും താന്‍ ജയിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും അത് കൊണ്ടാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞു അഞ്ച് ദിവസത്തിന് ശേഷം വാക്സിന് പ്രഖ്യാപിച്ചതെന്നുമാണ് ട്രംപിന്‍്റെ വാദം.
‘ജോ ബിഡന് പ്രസിഡന്റായിരുന്നുവെങ്കില്‍, നിങ്ങള്‍ക്ക് അടുത്ത നാല് വര്‍ഷത്തേക്ക് വാക്സിന് ലഭിക്കുകയോ എഫ്ഡിഎ ഇത്രയും വേഗം അനുമതി നല്‍കുകയോ ഇല്ലായിരുന്നു. ബ്യൂറോക്രസി ദശലക്ഷക്കണക്കിന് ജീവിതം നശിപ്പിക്കുമായിരുന്നു!’,ട്രംപിന്‍്റെ മറ്റൊരു ട്വീറ്റ് ഇങ്ങനെ. തിരഞ്ഞെടുപ്പിന് മുന്‍പ് വാക്സിന് പ്രഖ്യാപിക്കാനുള്ള ധൈര്യം ഫൈസറിന് ഇല്ലായിരുന്നുവെന്നും ആളുകളുടെ ജീവന് രക്ഷിക്കാനായി എഫ്ഡിഎയ്ക്ക് വാക്സിന് നേരത്തെ പ്രഖ്യാപിക്കാമായിരുന്നുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
ന്യൂയോര്‍ക്ക് ആസ്ഥാനമായ ഫൈസര്‍, ജര്‍മ്മന്‍ കമ്ബനിയായ ബയോ എന്‍ടെക് എന്നീ കമ്ബനികളാണ് വാക്സിന് വികസിപ്പിച്ചെടുത്തത്. ഒറ്റ ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്ക് 28 ദിവസം കൊണ്ടും രണ്ട് ഘട്ട ഡോസ് വാക്സിന് സ്വീകരിച്ചവരില്‍ ഏഴ് ദിവസം കൊണ്ടും രോഗ പ്രതിരോധ ശേഷി നേടിയതായിട്ടാണ് കമ്ബനിയുടെ അവകാശവാദം. കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ ഈ വാക്സിന് ശേഷിയുണ്ട് എന്നതാണ് മൂന്നാംഘട്ടപരീക്ഷത്തിലെ ആദ്യഫലങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ഫൈസര്‍ സി ഇ ഒ ആല്‍ബര്‍ട്ട് ബൗര്ലായുടെ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

