ഒടുവില്‍ ആ വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്തി..!

തൃശ്ശൂര്‍: മലയാളികളെ ഒന്നടങ്കം ആകര്‍ഷിച്ച കുഞ്ഞുവാവയായിരുന്നു വാലിട്ടെഴുതിയ വലിയ കണ്ണുകളുമായി നാവ് പുറത്തേക്കിട്ട് കള്ളച്ചിരി ചിരിക്കുന്ന ആ കുഞ്ഞു മുഖം. സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നവര്‍ ഒരിക്കലെങ്കിലും കണ്ടിട്ടുള്ള ആ സുന്ദരി വാവ ആരാണെന്ന ചോദ്യം പിടികിട്ടാത്ത ഒന്നായിരുന്നു. ഈ ചിത്രം വ്യാജമാണോ? എന്നു പോലും പലപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടു.

എന്നാലിതാ ഒടുവില്‍ സോഷ്യല്‍ ലോകം തന്നെ അതിന്‍റെ ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. ഈ കുഞ്ഞ് മിടുക്കി ആരാണെന്ന്. കുസൃതിച്ചിരിയോടെ നാവ് പുറത്തേക്കിട്ട്, വാലിട്ടെഴുതി വലിയ കണ്ണുകളും ആരെയും ആകര്‍ഷിക്കുന്ന നോട്ടവുമായി ആ കുഞ്ഞ് മുഖം. ചില ബസുകളിലും, ഓട്ടോകളിലും വരെ ഈ പെണ്‍കുട്ടിയുടെ ചിത്രം ഇടം പിടിച്ചു. രൂപേഷ് അഞ്ചുമന എന്ന വ്യക്തിയുടെ മകളാണ് ഈ കുട്ടി.

Image may contain: 2 people, people smiling, child and close-up

ബംഗളൂരുവിലെ നാഷണല്‍ ഏയറോസ്‌പൈസ് ലാബില്‍ ജീവനക്കാരനാണ് ഇദ്ദേഹം. ഈ ഫോട്ടോയുടെ രഹസ്യം ലോകം അറിഞ്ഞത് ‘ഞാനെടുത്ത ഫോട്ടോകള്‍’ എന്ന ഗ്രൂപ്പില്‍ നടത്തിയ ഒരു പോസ്റ്റോടെയാണ്. ഈ ഗ്രൂപ്പില്‍ രൂപേഷ് ഞാനെടുത്ത മകളുടെ ഫോട്ടോ എന്ന പേരില്‍ ഈ ചിത്രവും പോസ്റ്റ് ചെയ്തു. പിന്നീട് ചിത്രം വൈറലായി. ഒടുവില്‍ കുട്ടിയുടെ ഇപ്പോഴത്തെ ഫോട്ടോയും പോസ്റ്റ് ചെയ്താണ് രൂപേഷ് അതെന്റെ മകളാണെന്ന് സോഷ്യല്‍ ലോകത്തെ തെളിയിച്ചത്.

ഈ ഫോട്ടോയിലെ കുട്ടിയുടെ അച്ഛന്‍ ഞാനാണെന്ന് തെളിയിക്കാനായി ഒരാളു ഇത്ര കഷ്ടപ്പെട്ടിട്ടുണ്ടാവില്ലെന്നാണ് സോഷ്യല്‍ ലോകം പറയുന്നത്. ഏതായാലും ആറുവര്‍ഷം മുന്‍പ് പങ്കുവച്ച ചിത്രത്തിന് ലഭിച്ച അതേ ഇഷ്ടമാണ് സോഷ്യല്‍ ലോകം പുതിയ ചിത്രവും വൈറലാവുകയാണ്.

Image may contain: 2 people, text

prp

Related posts

Leave a Reply

*