ഫേസ്ബുക്കിലും അഴിച്ച്‌ പണികള്‍

ഫേസ്ബുക്കിന്‍റെ ഘടനയിലും ഉള്ളടക്കത്തിലും അഴിച്ച്‌ പണികള്‍. ഇനി മുതല്‍ ഫേസ്ബുക്കിന്‍റെ ന്യൂസ് സെക്ഷനായ ട്രെന്‍ഡിങ് ഉണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ട്. ട്രെന്‍ഡിങ് സെക്ഷന്‍ ഒഴിവാക്കി അതേ സ്ഥാനത്ത് പുതിയ ന്യൂസ് സെക്ഷന്‍ കൊണ്ട് വരാനും ഫേസ്ബുക്കിന് പദ്ധതിയുണ്ട്. ഫേസ്ബുക്ക് ട്രെന്‍ഡിങ് സെക്ഷന്‍ അടുത്ത ആഴ്ച്ച മുതല്‍ പ്രവര്‍ത്തിക്കില്ലെന്നാണ് സൂചന.

മൂന്ന് വിഭാഗങ്ങളിട്ടാണ് ബ്രേക്കിങ് ന്യൂസ് അവതരിപ്പിക്കുക. ആളുകളെ ലോകത്തിലെ നാനാഭാഗങ്ങളിലെ വാര്‍ത്തകളുമായി ബന്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ബ്രേക്കിങ് ന്യൂസ്, ടുഡേ ഇന്‍, ന്യൂസ് വീഡിയോ ഇന്‍ വാച്ച്‌ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായിരിക്കും.

ഏറ്റവും പുതിയ വാര്‍ത്തകളായിരിക്കും ടുഡേ എന്ന സെക്ഷനില്‍ ഉണ്ടാവുക. അതില്‍ ഉപഭോക്താവിന്‍റെ പ്രാദേശിക തലത്തിലുള്ള പ്രധാനപ്പെട്ട വാര്‍ത്തകളായിരിക്കും കാണാന്‍ കഴിയുക. മാത്രമല്ല, ലൈവ് വാര്‍ത്തകളും എക്‌സ്‌ക്ലൂസിവുകളും ഉള്‍പ്പെടുത്താന്‍ ഫേസ്ബുക്ക് ആലോചിക്കുന്നുണ്ട്.

ഫേസ്ബുക്ക് ഉപഭോക്താക്കളില്‍ പതിനഞ്ച് ശതമാനം മാത്രമേ ട്രെന്‍ഡിങ് സംവിധാനം ഇപയോഗപ്പെടുത്തിയിരുന്നുള്ളു. ഫേസ്ബുക്ക് 2014ല്‍ ആയിരുന്നു ഉപഭോക്തള്‍ക്ക് വേണ്ടി ട്രെന്‍ഡിങ് എന്ന സെക്ഷന്‍ അവതരിപ്പിക്കുന്നത്. ലോകത്തിലെ വിവിധ ഭാഗത്തുള്ള ട്രെന്‍ഡിങ് ആയ വാര്‍ത്തകളായിരുന്നു അതില്‍ വന്നിരുന്നത്.

prp

Related posts

Leave a Reply

*