മുംബൈ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഇന്നിങ്സിനും 36 റൺസിനും ജയം. രണ്ടാം ഇന്നിങ്സിലും ആറു വിക്കറ്റുകൾ വീഴ്ത്തിയ അശ്വിന്റെ മികവിൽ ഇന്ത്യ തിളങ്ങി. ആദ്യ ഇന്നിങ്സിലേതു കൂടി കൂട്ടുമ്പോൾ മൊത്തം പന്ത്രണ്ട് വിക്കറ്റുകൾ അശ്വിന് വീഴ്ത്തി. ഒരു ടെസ്റ്റ് മൽസരം ശേഷിക്കെ പരമ്പര ഇന്ത്യ 3–0നു സ്വന്തമാക്കി. ഇരട്ട സെഞ്ചുറി എടുത്ത ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് മാൻ ഓഫ് ദ് മാച്ച്.


