ലക്ഷദ്വീപിലേക്ക്​ ലഹരികടത്തുന്ന സംഘങ്ങള്‍ സജീവം; ആ​റു​മാ​സ​ത്തി​നി​ടെ ല​ക്ഷ​ദ്വീ​പ്​ പൊ​ലീ​സ്​ ന​ട​ത്തി​യ​ത് പ​ത്തി​ല​ധി​കം ല​ഹ​രി​വേ​ട്ട​

കൊ​ച്ചി: മ​ദ്യ​നി​രോ​ധി​ത മേ​ഖ​ല​യാ​യ ല​ക്ഷ​ദ്വീ​പി​ല്‍ കോ​വി​ഡ്​ സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ മ​റ​വി​ല്‍ മ​ദ്യ​വും ക​ഞ്ചാ​വും ഉ​ള്‍​പ്പെ​ടെ ല​ഹ​രി വ​സ്തു​ക്ക​ള്‍ ക​ട​ത്തു​ന്ന സം​ഘ​ങ്ങ​ള്‍ സ​ജീ​വ​മാ​കു​ന്നു. ആ​റു​മാ​സ​ത്തി​നി​ടെ ല​ക്ഷ​ദ്വീ​പ്​ പൊ​ലീ​സ്​ വി​വി​ധ ദ്വീ​പു​ക​ളി​ലാ​യി പ​ത്തി​ല​ധി​കം ല​ഹ​രി​വേ​ട്ട​യാ​ണ് ന​ട​ത്തി​യ​ത്.

വാ​റ്റ് നി​ര്‍​മാ​ണ​സം​ഘ​ങ്ങ​ളും പ​ല ദ്വീ​പി​ലും പി​ടി​യി​ലാ​യി. ഈ ​മാ​സം നാ​ലി​ന്​ ക​വ​ര​ത്തി​ലെ​ത്തി​യ എം.​വി ക​വ​ര​ത്തി ക​പ്പ​ലി​ലെ ര​ണ്ട് യാ​ത്ര​ക്കാ​രി​ല്‍​നി​ന്ന്​ 17 വി​ദേ​ശ മ​ദ്യ​ക്കു​പ്പി​ക​ള്‍ പി​ടി​കൂ​ടി​യി​രു​ന്നു. അ​തേ ക​പ്പ​ലി​ല്‍​നി​ന്ന്​ 23 വി​ദേ​ശ​മ​ദ്യ കു​പ്പി​ക​ള​ട​ങ്ങി​യ വെ​ള്ള ചാ​ക്ക് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലും ക​ണ്ടെ​ത്തി.

മ​റ്റ് പ്ര​തി​ക​ള്‍​ക്കാ​യി തി​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി. ല​ഹ​രി​ക​ട​ത്ത്​ സം​ഘ​ങ്ങ​ളെ നി​രീ​ക്ഷി​ക്കാ​ന്‍ കൂ​ടു​ത​ല്‍ പൊ​ലീ​സ് സ്ക്വാ​ഡു​ക​ള്‍ രൂ​പ​വ​ത്​​ക​രി​ച്ച​താ​യി ക​വ​ര​ത്തി സ്​​റ്റേ​ഷ​ന്‍ ഹൗ​സ്​ ഓ​ഫി​സ​ര്‍ എ​സ്.​ഐ ഖ​ലീ​ല്‍ പ​റ​ഞ്ഞു. ല​ഹ​രി​ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ 15 ഓ​ളം കേ​സു​ക​ള്‍ ക​വ​ര​ത്തി സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മാ​ത്രം ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തു. എ​സ്.​ഐ ഖ​ലീ​ലി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ റെ​യ്ഡു​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത 12 അം​ഗ പൊ​ലീ​സ് സം​ഘ​ത്തെ ല​ക്ഷ​ദ്വീ​പ് എ​സ്.​പി അ​മി​ത്​ വ​ര്‍​മ സ​ര്‍​ട്ടി​ഫി​ക്ക​റ്റും പ്ര​ശ​സ്​​തി​പ​ത്ര​വും ന​ല്‍​കി അ​നു​മോ​ദി​ച്ചു.

ദ്വീ​പു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ല്‍ ല​ഹ​രി ഉ​പ​ഭോ​ഗം വ​ര്‍​ധി​ച്ച്‌ വ​രു​ന്ന​തി​നാ​ല്‍ പ​ല ദ്വീ​പി​ലും ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ള്‍ ഉ​ട​ലെ​ടു​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ണ്ട്. ല​ക്ഷ​ദ്വീ​പ് പൊ​ലീ​സി​െന്‍റ ല​ഹ​രി​വി​രു​ദ്ധ പോ​രാ​ട്ട​ങ്ങ​ള്‍​ക്ക്​ ദ്വീ​പ് നി​വാ​സി​ക​ളു​ടെ പൂ​ര്‍​ണ പി​ന്തു​ണ ഉ​ണ്ടാ​കു​മെ​ന്ന് ല​ക്ഷ​ദ്വീ​പ് എം.​പി മു​ഹ​മ്മ​ദ് ഫൈ​സ​ല്‍, ക​വ​ര​ത്തി പ​ഞ്ചാ​യ​ത്ത് ചെ​യ​ര്‍​മാ​ന്‍ ടി. ​അ​ബ്​​ദ​ു​ല്‍ ഖാ​ദ​ര്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

prp

Leave a Reply

*